ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ജില്ലാ ആരോഗ്യവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വനിതാ പോലീസുദ്യോഗസ്ഥർക്കും പോലീസ് കുടുംബാംഗങ്ങൾക്കുമായി ക്യാൻസർ നിർണയ വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീമതി കിരൺ നാരായണൻ ഐപിഎസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെപിഒഎ ജില്ലാ കമ്മിറ്റി മെമ്പർ സരിത.എം അദ്ധ്യക്ഷത വഹിച്ചു. കെപിഎ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എസ്.രാജശ്രീ സ്വാഗതം പറഞ്ഞ യോഗത്തിൽ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന ഐപിഎസ്,ഡോ.രജനി എം ബി. ബി. എസ്. ഗൈനക്കോളജിസ്റ്റ്&അസിസ്റ്റന്റ് പ്രൊഫസർ ഗവൺമെന്റ് വിക്ടോറിയ
ഹോസ്പിറ്റൽ,ഡോക്ടർ അഞ്ജു ജയകുമാർ ഗവൺമെന്റ് വിക്ടോറിയ ഹോസ്പിറ്റൽ, ഡോക്ടർ എം.എസ്. ദീപ ഓറൽ മെഡിസിൻ& റേഡിയോളജി അസീസിയ മെഡിക്കൽ കോളേജ്,കെ. പി. ഒ. എ സംസ്ഥാന കമ്മിറ്റി അംഗം ലിസ. കെ. പി. എ. ജില്ലാ കമ്മിറ്റി അംഗം എ ബുഷ്റ മോൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കെപിഒഎ ജില്ലാ കമ്മിറ്റി അംഗം ഒ.പ്രഭ നന്ദി പറഞ്ഞു.നൂറിൽ പരം വനിത ഉദ്യോഗസ്ഥർ ക്യാമ്പിൽ പങ്കെടുത്തു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ബ്രെസ്റ്, സെർവിക്കൽ , ഓറൽ ക്യാൻസർ ഡിറ്റക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു.
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ…
കോഴിക്കോട് : രാസലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ.…
ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ…
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ പടുകൂറ്റൻ പ്രകടനവും, വോളൻ്റിയർമാർച്ചും നടന്നു. തുടർന്ന്…
കൊല്ലം : കേരളത്തിലെ പ്രസ്ഥാനം ഐക്യത്തിൻ്റെയും ശക്തിയുടേയും ഭാഗമായി മാറിയെന്ന് സി പി ഐ (എം) ദേശീയ കോ-ഓർഡിനേറ്ററും പോളിറ്റ്…
കൊല്ലം: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് 'വിവിധ റിപ്പോൾട്ടുകൾ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്. 17 പുതുമുഖങ്ങളെ…