ആശ,അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണം. മിനിമം വേതനം ഉയർത്തണം. എ ഐ ടി യു സി.

തിരുവനന്തപുരം:കേന്ദ്ര പദ്ധതിയായ ആശ, അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് എ ഐ ടി യു സി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയടിസ്ഥാനത്തിൽ എ ഐ ടി യു സി പ്രക്ഷോഭം നടത്തിവരികയാണ്.

കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുൻ കേന്ദ്ര സർക്കാരും, ഇപ്പോൾ ബിജെപി സർക്കാരും ആശ, അങ്കണവാടി, സ്കൂൾ പാചക, ആരോഗ്യ മേഖലാ സ്കീം പ്രവർത്തകരെ സന്നദ്ധപ്രവർത്തകരായിട്ടാണ് കണക്കാക്കുന്നത്.കഠിനമായ ജോലി ഭാരമുള്ള ഇവർക്ക്വളരെ തുച്ഛമായ സംഖ്യയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. അത് തന്നെ കൃത്യമായി നൽകുന്നില്ല.

സംസ്ഥാനത്തു ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് അൽപ്പം മെച്ചപ്പെട്ട അനുകൂല്യം നൽകാൻ തയ്യാറായത്.
ഇതെല്ലാം ഞങ്ങൾ സർക്കാരിന് മുന്നിൽ ചൂണ്ടികാണിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ടവർ ഇതൊന്നും ഗൗരവമായി പരിഗണിക്കാൻ തയ്യാറാകുന്നില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമായ സമീപനമാണ്.

ഡിസംബർ മാസം 10 മുതൽ 17 വരെ എ ഐ ടി യു സി നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ്‌ ടി. ജെ. ആഞ്ചലോസും, ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രനും നയിച്ച പ്രക്ഷോഭജാഥകളിലും, ജനുവരി 17 നു നടന്ന അര ലക്ഷം തൊഴിലാളികൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ആശ, അങ്കണവാടി,സ്കൂൾ പാചക തൊഴിലാളികളുടെ വിഷയങ്ങൾ പ്രാധാന്യത്തോടെ എ ഐ ടി യു സി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇത് സംബന്ധിച്ച നിവേദനം നൽകിയിരുന്നു.
.
.ആശ അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക,
കുറഞ്ഞ വേതനം 26000 രൂപയായി ഉയർത്തുക,
കേന്ദ്ര സർക്കാർ നൽകേണ്ട കുടിശ്ശിക സംഖ്യ മുഴുവൻ നൽകുക .
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ച്‌ 10 നു എ ഐ ടി യു സി നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ അറിയിച്ചു.

News Desk

Recent Posts

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാമേശ്വരം സന്ദർശനത്തോടനുബന്ധിച്ച് മു​സ്‍ലിം പ​ള്ളി മി​നാ​രം മറച്ചു. ഇം​ഗ്ലീഷിലും അറബിയിലും ‘അ​ല്ലാ​ഹു അ​ക്ബ​ർ’ എന്ന് എഴുതിയിട്ടുണ്ട്.

ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജി​ല്ല പൊ​ലീ​സ് അ​ധി​കൃ​ത​രാ​ണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോ​ഗിച്ച് മറച്ചത്.…

5 hours ago

സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍…

6 hours ago

വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. സത്താർ പന്തല്ലൂർ ചോദിക്കുന്നു.

വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. കോൺഗ്രസ് വിപ്പ് പോലും പാലിക്കാത്ത പ്രിയങ്ക…

6 hours ago

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു..

മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി…

13 hours ago

“ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചെന്ന്:കെ സുധാകരന്‍”

വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

19 hours ago

നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല: ചാണപ്പാറ സ്വാശ്രയ സംഘത്തിനെതിരെ പരാതിയുമായി ഇടപാടുകാർ

കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ…

20 hours ago