Government

ഓപ്പറേഷൻ ഹണ്ടറുമായി എക്സൈസ്.

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തും വിവിധ ട്രെയിനുകളിലും സംശയകരമായി തോന്നിയ വിവിധ യാത്രക്കാരുടെ ലഗേജുകളും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ എക്സൈസ് പരിശോധിച്ചു. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. എൽ. ഷിബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെയും റേഞ്ച് ഓഫിസിന്റെയും പോലീസ് ഡോഗ് സ്കോഡിന്റെയും റെയിൽവേ പോലീസിന്റെയും സംയുക്തസംഘമാണ് പരിശോധന നടത്തിയത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ പ്രത്യേക പരിശീലനം ലഭിച്ച ഹണ്ടർ 326 വിഭാഗത്തിൽപ്പെട്ട ഡോഗിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. തുടർന്നും നിരീക്ഷണം നടത്തുമെന്ന് സി ഐ അറിയിച്ചു. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, അസിസ്റ്റന്റ് ഇൻസ്പെക്ടർ രജിത്ത്, പ്രിവന്റ്റ്റീവ് ഓഫീസർമാരായ ശിഹാബ്,ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധു, ശ്രീനിവാസ് ഷൈനി,K9 സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സി പി ഓ സനൽ, റെയിൽവേ പോലീസ് സി ഐ ,അനീഷ്, എസ് ഐ കർമ്മചന്ദ്രൻ, എസ് ഐ പ്രസാദ്,സന്തോഷ്, അനിൽകുമാർ,വിശാഖ്,വിനീത്,ശ്രീനാഥ്.എന്നിവരും പങ്കെടുത്തു. ലഹരിവസ്തുക്കളെ പറ്റി വിവരം ലഭിക്കുന്നവർ കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെ 04742 768671 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.

News Desk

Recent Posts

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ

കണ്ണൂര്‍. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട  കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ്  പിപി…

2 hours ago

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

5 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

5 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

5 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

11 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

12 hours ago