Foods

“തീറ്റയിൽ പൊറോട്ട അമിതമായി അഞ്ചുപശുക്കൾ ചത്തു”

സംഭവം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിൽ ഒൻപതണ്ണം അവശനിലയിൽ പോസ്റ്റുമോർട്ടത്തിനും ചികിത്സകൾക്കും മൃഗസംരക്ഷണ വകുപ്പ് അമിതമായി പൊറോട്ട തീറ്റയിൽ ചേർത്തത് മൂലം അഞ്ചു പശുക്കൾ വെളിനല്ലൂരിൽ മരണമടഞ്ഞു
ഒൻപതെണ്ണം അവശനിലയിലായി വെളിനല്ലൂർ വട്ടപ്പാറ ‘അൻസിറ മാൻസിലിൽ ഹസ്ബുള്ള എന്ന ‘കർഷകൻ്റെ ഉരുക്കളാണ് മരണപ്പെട്ടത്.

സ്ഥിരമായി കൊടുക്കുന്ന പൊറോട്ടയ്ക്ക് ഒരു നിശ്ചിത അളവ് നിശ്ചയിച്ചിരുന്നു  എന്നാൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം നേരിട്ട് തീറ്റ നല്കാൻ ഹസ്ബുള്ള ക്ക് കഴിഞ്ഞില്ല  പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തതു മൂലം വയർ കമ്പനം നേരിട്ട് പൈക്കൾ മരണപ്പെടുകയായിരുന്നു കാലിത്തീറ്റക്ക് വിലയേറിയതിനാൽ കുറെ പൊറോട്ടയും പയറും ചക്കയും പുളിയിരിയും മറ്റു മായായിരുന്നു ഹസ്ബുള്ള പതിവ് തീറ്റയായി നൽകിയിരുന്നത് കഴിഞ്ഞ 20 വർഷമായി നടത്തുന്ന ഫാമിൽ
മുപ്പത് പശുക്കളുംരണ്ട് പോത്തും രണ്ട് കാളകളും ഉണ്ട്
ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം
പശുക്കളിൽ ഒന്ന് വയർ കമ്പിച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന്
വെളിനല്ലൂർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു
പശുക്കൾ ഒന്നിനുപുറകെ മറ്റൊന്നായി വീഴാൻ തുടങ്ങിയതോടെ
കൊല്ലത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിവരമറിയിച്ചു

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി. ഷൈൻകുമാറിൻ്റെ നിർദ്ദേശ പ്രകാരം വെറ്ററിനറി സർജൻമാരായ
ജി .മനോജ്  കെ.മാലിനി എം.ജെ.സേതുലക്ഷ്മി  എന്നിവരടക്കുന്ന
എമർജൻസി റെസ്പോൺസ് ടീം സ്ഥലത്തെത്തി
ചത്ത പശുക്കളുടെ പോസ്റ്റുമോർട്ടവും അവശനിലയിലായ പശുക്കളുടെ ചികിത്സയും ഏറ്റെടുത്തു.

പോസ്റ്റ്മോർട്ടം കഴിഞ്ഞ പശുക്കളെ വീട്ടുവളപ്പിൽ തന്നെ സംസ്കരിച്ചു
വയർ കമ്പനവും തുടർന്നുള്ള അമ്ലവി ബാധയും നിർജലീകരണവും (metabolic toxaemia and dehydration subsequent to lactic acidosis) മരണകാരണമായെന്ന് ഡോക്ടർമാർ പറഞ്ഞു

പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറായാൽ ഉടൻ നഷ്ടപരിഹാരത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago