“ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല:തലസ്ഥാനത്ത് ഭക്തലക്ഷങ്ങൾ”

തിരുവനന്തപുരം : വിശ്വ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തിന് ശേഷം 10.15ന് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 1.15 ന് ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദിക്കും.
കോർപ്പറേഷനിലെ 52 വാർഡുകളിലായി ഏകദേശം 135 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്.
കണ്ണെത്താ ദൂരത്തോളം നിറയുന്ന പൊങ്കാല അടുപ്പുകളിൽ അഗ്നി പകരുന്നതും കാത്ത് ഭക്തജനങ്ങൾ പുലരും മുമ്പേ തലസ്ഥാനം കീഴടക്കി. കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിൻ്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടി കഴിഞ്ഞാലുടൻ തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്ക് നൽകും. ക്ഷേത്ര തിടപ്പള്ളിയിലേയും വലിയ തിടപ്പളളിയിലേയും പൊങ്കാല അടുപ്പുകളിൽ ഈ ദീപം പകർന്ന ശേഷം സഹ മേൽശാന്തി അഗ്നി ഏറ്റുവാങ്ങി പണ്ടാര അടുപ്പ് ജ്വലിപ്പിക്കും.ഈ സമയം പൊങ്കാല വിളമ്പരമായി കരിമരുന്ന് പ്രയോഗം നടക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്ന് കൊളുത്തുന്ന ദീപം ലക്ഷോപലക്ഷം ഭക്തർ ഒരുക്കിയ അടുപ്പുകളിലേക്ക് പകരും.

പൊങ്കാല  അർപ്പിക്കാൻ അണിഞ്ഞൊരുങ്ങി നഗരത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നുകഴിഞ്ഞു.
സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്.

News Desk

Recent Posts

എൽ ഡി എഫ് സർക്കാർ തൊഴിലാളി പക്ഷത്ത് ശക്തമായി നിലയുറപ്പിക്കണം:- എഐടിയുസി

കൊല്ലം:രാജ്യത്ത് കോർപ്പറേറ്റ് വർഗ്ഗീയ ഫാസിസ്റ്റ് ഭരണകുടം കൂടുതൽ ആക്രമണ സ്വഭാവത്തോടെ തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും തകർക്കാൻ ശ്രമിയ്ക്കുമ്പോൾ തൊഴിലാളികളെ…

9 hours ago

ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം

കൊല്ലം :ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം AITUC സംസ്ഥാന ജന സെക്രട്ടറി K P രാജേന്ദ്രൻ നിർവ്വഹിക്കുന്നു.

9 hours ago

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്…

9 hours ago

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി…

9 hours ago

കടൽ മണൽ ഖനനത്തിനെതിരെ, എ.ഐ.ടി.യു.സി ബഹുജന ശൃംഖല സൃഷ്ടിച്ചു

ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല…

9 hours ago

“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”

തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും…

15 hours ago