“ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി:മന്ത്രി വി ശിവൻകുട്ടി”

ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ നിർവഹണ ഏജൻസികൾക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ഇന്ന് (മാർച്ച്‌ 13) തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ആറ്റുകാൽ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ വിഭാഗം ഡിഎം പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. ഗ്രീൻ ഫോട്ടോകൾ പാലിക്കുന്നതിനുള്ള നടപടികൾ, സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ, മെഡിക്കൽ ടീം, ആംബുലൻസ് എന്നിവ സജ്ജീകരിക്കാനുള്ള നടപടികൾ, കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ, പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാനുള്ള നടപടികൾ, റോഡ് കൃത്രിമ മഴയിലൂടെ വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയവ തിരുവനന്തപുരം നഗരസഭ സ്വീകരിച്ചിട്ടുണ്ട്.

ജലവും ജലസ്രോതസ്സും ടെസ്റ്റ് ചെയ്യുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ, ദുരന്തങ്ങൾ ഉണ്ടായാൽ ഒഴിവാക്കുന്നതിനും നഗരത്തിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിൽ 10 ബെഡ് വീതം മാറ്റിവയ്ക്കാനും അതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കാനും ആരോഗ്യവകുപ്പ് നടപടികൾ കൊണ്ടിട്ടുണ്ട്.പൊങ്കാല ദിവസം 700 ഓളം കെഎസ്ആർടിസി ബസുകൾ സ്പെഷൽ സർവീസ് നടത്തും. ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും കെഎസ്ഇബിയുടെ കൺട്രോൾ റൂം പ്രവർത്തിക്കും. ആറ്റുകാൽ പരിസരത്ത് 15 സ്ഥലങ്ങളിലായി ഡ്യൂട്ടിക്ക് ജീവനക്കാരെ കെഎസ്ഇബി വിന്യസിച്ചു.

ആറ്റുകാൽ ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പ്രധാനപ്പെട്ട 12 റോഡുകളിൽ ആറെണ്ണം ബി എം ആൻഡ് ബി സി ചെയ്ത്‌ നവീകരിച്ചു. മൂന്ന് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. ഓട വൃത്തിയാക്കൽ, പൊട്ടിയ സ്ലാബുകൾ മാറ്റിവയ്ക്കുന്ന പ്രവൃത്തി,അപകടാവസ്ഥയിലുള്ള വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി തുടങ്ങിയവ പൂർത്തീകരിച്ചു. ലീഗൽ മെട്രോളജി വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനങ്ങൾ തുടങ്ങി. എക്സൈസ് വകുപ്പ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിപ്പിക്കും. വനിതാ ജീവനക്കാരുടെ സേവന സാന്നിധ്യവും ഉണ്ടാകും. പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് വാട്ടർ അതോറിറ്റി ഉത്സവ മേഖലയെ മൂന്ന് സോണുകളായി തിരിച്ചു പ്രവർത്തനങ്ങൾ നടത്തുകയാണ്.

ആറ്റുകാൽ ക്ഷേത്ര പരിസരവും നഗരപ്രദേശങ്ങളും ആറ്റുകാൽ സെക്ടർ, ഈസ്റ്റ് ഫോർട്ട്, കിള്ളിപ്പാലം, തമ്പാനൂർ, സിറ്റി ഔട്ടർ എന്നിങ്ങനെ 5 സെക്ടറുകൾ ആയി തിരിച്ച് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കണ്ട്രോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. വിശ്വാസികൾക്ക് പൊങ്കാല സമർപ്പണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

News Desk

Recent Posts

എൽ ഡി എഫ് സർക്കാർ തൊഴിലാളി പക്ഷത്ത് ശക്തമായി നിലയുറപ്പിക്കണം:- എഐടിയുസി

കൊല്ലം:രാജ്യത്ത് കോർപ്പറേറ്റ് വർഗ്ഗീയ ഫാസിസ്റ്റ് ഭരണകുടം കൂടുതൽ ആക്രമണ സ്വഭാവത്തോടെ തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും തകർക്കാൻ ശ്രമിയ്ക്കുമ്പോൾ തൊഴിലാളികളെ…

9 hours ago

ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം

കൊല്ലം :ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം AITUC സംസ്ഥാന ജന സെക്രട്ടറി K P രാജേന്ദ്രൻ നിർവ്വഹിക്കുന്നു.

9 hours ago

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്…

9 hours ago

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി…

9 hours ago

കടൽ മണൽ ഖനനത്തിനെതിരെ, എ.ഐ.ടി.യു.സി ബഹുജന ശൃംഖല സൃഷ്ടിച്ചു

ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല…

9 hours ago

“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”

തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും…

15 hours ago