Featured

ഏക്കർകണക്കിന് നിലം മണ്ണിട്ട് നികത്തി റിസോർട്ട് മാഫിയ കണ്ണടച്ച് അധികൃതർ?

പൂയപ്പള്ളി നെയ്തോട് ചെമ്പകശ്ശേരിഏലായിൽ ഏകദേശം 4 ഏക്കറോളം നിലം മണ്ണിട്ട് നികത്തി റിസോർട്ട് നിർമ്മാണം തകൃതിയായി നടക്കുന്നു.

സമൃദ്ധമായി    കൃഷി  നടത്തി കൊണ്ടിരിക്കുന്ന ഈഏലായുടെ മധ്യഭാഗം രണ്ടാൾ ഉയരത്തിൽ മതിൽ കെട്ടി തിരിച്ച് അതിനുള്ളിലാണ് ഈ അനധികൃത നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്.

വലിയ സ്വിമ്മിംഗ് പൂളും. അതിനോട് ചേർന്ന് വിശാലമായ സൗകര്യങ്ങളോട് കൂടിയ കെട്ടിടനിർമ്മാണവുമാണ് നടത്തുന്നത്.

ഈ കാർഷിക ഏലായുടെ മധ്യഭാഗം മണ്ണിട്ട് നികത്തിയതുമൂലം ഏലായുടെ താഴ്ന്ന പ്രദേശത്തേയ്ക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്.

കൂടാതെ തോട്ടിലൂടെയുള്ള സ്വാഭാവിക നീരൊഴുക്ക് ബണ്ട് കെട്ടിത്തടഞ്ഞ് ഭീമാകാരമായ പൈപ്പ് സ്ഥാപിച്ച് തങ്ങളുടെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ഈ റിസോർട്ട് മാഫിയ.

ഇതിന്റെ അരികിലൂടെ ഒഴുകുന്ന തോടുകൾ കെട്ടി തങ്ങളുടേത് ആക്കിയിരിക്കുന്നതു മൂലം താഴോട്ടുള്ള കർഷകർക്ക് വേനൽക്കാലത്ത് കൃഷി ചെയ്യാൻ പോലും സാധിക്കുന്നില്ലയെന്നു കർഷകർ പറയുന്നു.

വലിയ കാനകൾ കെട്ടി കോൺക്രീറ്റ് ചെയ്തത് ഇവർ ഇവിടെ വെള്ളം ശേഖരിച്ചുകൊണ്ടിരിക്കുന്നു.

മഴക്കാലത്ത് വെള്ളം നിറയുമ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ തുറന്ന് വിടുന്നതു മൂലം ഡാം തുറന്ന് വിടുന്ന തരത്തിൽ ശക്തമായ രീതിയിൽ വെള്ളം ഒഴുകി വന്ന് മറ്റ് കർഷകരുടെ കൃഷിനാശത്തിനും കരയിടിഞ്ഞ് ഒലിച്ചു പോകുന്നതിനും കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

JCB യും ടിപ്പറും ഉപയോഗിച്ച് നൂറ് കണക്കിന് ലോഡ് മണ്ണ് ഈ ഏലായിൽ നിക്ഷേപിച്ച് നികത്തിയെടുത്താണ് റിസോർട് നിർമ്മാണം

ആദ്യം JCB ഉപയോഗിച്ച് വലിയ ആഴത്തിൽ കാനകൾ ഉണ്ടാക്കി അതിൽ മണ്ണ് നിക്ഷേപിക്കുകയും പിന്നീട് ഈ മണ്ണ് കോരിയെടുത്ത് അതിനോട് ചേർന്ന സ്ഥലം നികത്തിയെടുക്കുകയും ഈ തരത്തിൽ ഏകദേശം നാലര ഏക്കറോളം നിലം നികത്തിയെടുത്ത് വൻതോതിലുള്ള നിർമ്മാണ പ്രവർത്തനമാണ് നടത്തി കൊണ്ടിരിക്കുകയാണ്.

നാട്ടുകാരുടെയും, കർഷകരുടേയും പരാതിയെത്തുടർന്ന് വില്ലേജ് ആഫീസർ സ്ഥലപരിശോധനനടത്തി സ്റ്റോപ്പ് മെമ്മോ കൊടുത്തു
ഏലാവികസന സമിതി, പഞ്ചായത്ത് കമ്മറ്റി, വില്ലേജ് വികസന സമിതി, കൃഷി വകുപ്പ് തുടങ്ങിയവയിൽ പരാതി എത്തുകയും കൃഷി ആഫീസർ ഈ അനധികൃത നിലം നികത്തലിനും നിർമ്മാണ പ്രവർത്തനത്തിനുമെതിരെ ആർ.ഡി. ഒ. തഹസിൽദാർ ,ജില്ലാ കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.

എന്നാൽ പണവും സ്വാധീനവും ഉപയോഗിച്ച് ഈ റിസോർട്ട് മാഫിയ ഇവരെയെല്ലാം നിശബ്ദരാക്കി.

ഇതേത്തുടർന്ന് നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ലാ എന്ന് ഗുരുതര ആരോപണവുംനിലനിൽക്കുന്നു.

അവധി ദിവസങ്ങളിൽ JCBയും ടിപ്പറും ഉപയോഗിച്ചും, അൻപതും, നൂറും ആളുകളെ ഉപയോഗിച്ചും മുഴുവൻ ഡിപ്പാർട്ട്മെൻ്റുകളേയും നിയമവ്യവസ്ഥയേയും നോക്കുകുത്തികളാക്കി ഈ റിസോർട്ട് മാഫിയ നിലം നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും നിർബാധം തുടരുകയാണ്.

ഇതുമായി ബന്ധ പെട്ട മുഴുവൻ ഡിപ്പാർട്ട്മെൻ്റ്കളിലെ ഉദ്യോഗസ്ഥ വൃന്ദവും, രാഷ്ട്രീയ നേതൃത്വവും ഈ റിസോർട്ട് മുതലാളിയുടെ പണവും പാരിതോഷികവും കൈപ്പറ്റി ഈ നിയമലംഘനത്തിന് കൂട്ടുനിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു

തോട് കയ്യേറി സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് തോട് ഇല്ലാതാക്കി ഈ റിസോർട്ടിലേക്ക് വരുന്നതിനുള്ള റോഡ് നിർമ്മാണം നടത്തുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ ‘

ഇതിനെതിരെ ശബ്ദിക്കുന്നവരെ പണം കൊടുത്ത് വശത്താക്കുകയും ഇല്ലാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

കോടതിയുടെ അനുമതി വാങ്ങിയാണ് ഈ നിർമ്മാണ് നടത്തുന്നതെന്ന് റിസോർട്ട് മാഫിയയും ഇവരെ പിൻതാങ്ങുന്ന ചില ഉദ്യോഗസ്ഥരും ചേർന്ന് തെറ്റിദ്ധാരണാജനകമായ പ്രചരണം നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

യാതൊരുവിധമായ അനുമതികളും നേടിയിട്ടില്ലെന്ന് രേഖകൾ തെളിയിക്കുന്നു.

സർക്കാർ തലത്തിൽ നിന്നും നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കുകയും, അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി പരിസ്ഥിതി പ്രവർത്തകൻ അനിൽ പൂയപ്പള്ളി അറിയിച്ചു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

1 hour ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago