Environment

ന്യൂനമര്‍ദ്ദം ഇന്ന് തീവ്രമാകും, നാളെ ചുഴലിക്കാറ്റ്; കേരളത്തില്‍ വെള്ളിയാഴ്ച വരെ മഴ,

തിരുവനന്തപുരം : മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായി മാറും. നാളെ അത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് മറ്റന്നാള്‍ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിൻ‌റെ വിലയിരുത്തല്‍.

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളില്‍ മറ്റൊരു ന്യൂനമർദ്ദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോയേക്കുമെന്നാണ് വിലയിരുത്തല്‍. മധ്യ കിഴക്കൻ അറബിക്കടലില്‍ കർണാടക തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളില്‍ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

News Desk

Recent Posts

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

തിരുവനന്തപുരം: മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണo,തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം…

1 hour ago

ആധുനിക യുഗത്തിൽപ്പോലും വോട്ടവകാശം വിനിയോഗിക്കാനറിയാത്തവരാകരുത്,നാം.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് എത്ര നാളായി എന്നറിയാത്തവരാരും ഉണ്ടാകില്ല. ഒരാൾ രണ്ടെടുത്തു മൽസരിക്കുന്നു രണ്ടെടുത്തും ജയിക്കുന്നു. ഒരു സീറ്റ് രാജിവയ്ക്കുന്നു…

4 hours ago

മത്സരിക്കാന്‍ സ്വീറ്റിയും വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍…

11 hours ago

നവീന്‍ ബാബുവിന്റെ മരണം – വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അന്വേഷണത്തെ വഴി തെറ്റിക്കരുത് -കെ.പി.ഗോപകുമാര്‍

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ ഇപ്പോഴും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അപലപനീയമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ.പി…

11 hours ago

ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ 7 ഇസ്രായേലികളെക്കുറിച്ച് വിവരം ലഭിച്ചു.

ഒളിച്ചോടിയ സൈനികനും 2 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 7 ഇസ്രായേലികൾ ഇസ്രായേൽ സംഘർഷത്തിനിടെ ഇറാൻ്റെ ഏജൻ്റുമാരായി പ്രവർത്തിച്ചതായി സ്റ്റേറ്റ് അറ്റോർണി ഓഫീസ്…

11 hours ago

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി.

തളിപ്പറമ്പ:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'ആട് വസന്ത നിർമാർജന യജ്ഞo 2030' ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്…

11 hours ago