അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി
അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന
ചിത്രമാണ് “കരിമ്പടം “.
ഇഷൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനീഷ് പൊന്നപ്പൻ, ഈഡിറ്റ് പേർള്, സുനിൽ സി പി, ശാരിക സ്റ്റാലിൻ, കാർത്തിക മനോജ്, വിവേകാനന്ദൻ, വിജേഷ് പി വിജയൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്നേഹ ബന്ധങ്ങളുടെ ആഴവും, വിരഹത്തിന്റെയും മരണത്തിന്റെയും വേദനിപ്പിക്കുന്ന കാഴ്ചകളും ഒരു വ്യക്തമായ സ്വപ്നത്തിലൂടെ കാട്ടി തരുന്ന “കരിമ്പടം “,
വെള്ളിത്തിരയിൽ ഇത് വരെ കാണാത്ത ഒരു പുതു ശൈലിയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
അനസ് സൈനുദ്ദീൻ
കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ആര്യ അമ്പാട്ടു, അനസ് സൈനുദ്ധീൻ എന്നിവർ എഴുതിയ വരികൾക്ക് അനസ് സൈനുദ്ധീൻ,നിഖിൽ മാധവ് എന്നിവർ സംഗീതം പകരുന്നു.
മധു ബാലകൃഷ്ണൻ, നജീം അർഷാദ്, ആര്യ അമ്പാട്ടു എന്നിവരാണ് ഗായകർ.ശ്രീജിത്ത് മനോഹരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിംഗ്-സൂരജ് പ്രഭ.
കലാസംവിധാനം ആന്റ് മേക്കപ്പ്-ഉണ്ണികൃഷ്ണൻ കല ആയുർ,
കോസ്റ്റ്യൂംസ്-ജേഷ്മ ഷിനോജ്,രശ്മി ഹരി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അൽ അമീൻ ഷാജഹാൻ,
പ്രൊജക്റ്റ് ഡിസൈനർ-വിവേകാനന്ദൻ.
ചെങ്കോട്ട,പുനലൂർ, തെങ്കാശി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന “കരിമ്പടം”
ഹൈമാസ്ററ് സിനിമാസ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.
മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി…
വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ…
അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചൽ തടിക്കാട്…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് *മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.*03/04/2025 : പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…
മധുര: പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന്സിപിഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില…