ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ഇന്ത്യയുടെ 76ാമതു് റിപ്പബ്ലിക്ദിനാഘോഷo സംഘടിപ്പിച്ചു. രാവിലെ 8 ന് പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള റിപ്പബ്ലിക്ദിന സന്ദേശംനൽകി. വൈകിട്ട് 4 ന് ‘റിപ്പബ്ലിക്ദിനവും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും’ ഹൈസ്ക്കൂൾ, യു.പി. തല വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരംനടത്തി.
കെ.മോഹനൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു. കുന്നത്തൂർ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗംപ്രൊഫ.എസ്. അജയൻ ഉദ്ഘാടനം ചെയ്തു. കവി പി.ശിവപ്രസാദ് വിജയിക്കൾക്ക് സമ്മാനദാനംനൽകി. കെ. പ്രസന്നകുമാർ, മണക്കാട്ടു രവീന്ദ്രൻ, സുഷമ ടീച്ചർ, എസ്. മായാദേവി, മോഹൻദാസ് തോമസ്, റ്റി. ഉണ്ണികൃഷ്ണൻ, കോയിക്കൽ സുരേഷ്,ലൈബ്രറേറിയന്മാരായ ഷജീന, ജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.
ലൈബ്രറി വനിതാ വിഭാഗം കൺവീനർ എസ്.ആർ.ശ്രീകല നന്ദി പറഞ്ഞു.
വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ…
അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചൽ തടിക്കാട്…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് *മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.*03/04/2025 : പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…
മധുര: പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന്സിപിഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില…
ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനുശേഷമുളള ആദ്യ എൻഡിഎ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർത്തലയിലാണ്…