ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു.വേദാപിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ്. ത്യാഗരാജൻ നിർമിക്കുന്ന ഈ ചിത്രം എം. സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി,ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു.ഈടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു.
അതേ ടിക്കറ്റിന് ബംബർ ലോട്ടറി അടിക്കുന്നതോടെ യുണ്ടാകുന്ന സംഭവങ്ങളുടെ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തമിഴ്, മലയാളം ഭാഷകളിലെ പ്രശസ്ത താരങ്ങളായ വെട്രി, ശിവാനിഹരീഷ് പെരടി, ടിറ്റു വിത്സൻ,സീമാ.ജി. നായർ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
സംഗീതം – ഗോവിന്ദ് വസന്ത്
ഛായാഗ്രഹണം – വിനോദ് രത്ന സ്വാമി
കോ-പ്രൊഡ്യൂസർ – രാഘവ രാജ
ആർ. സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

News Desk

Recent Posts

സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു. 10 മണിയോടെ ജീവനക്കാർ ഓഫീസ് സമുച്ചയങ്ങൾക്ക് മുന്നിൽ നിലയുറപ്പിച്ച്…

17 minutes ago

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും: കേരള എൻ ജി ഒ അസോസിയേഷന്‍.

പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള…

3 hours ago

ആളില്ല സംഘടനയെന്ന് അക്ഷേപമുന്നയിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് മറുപടിയുമായി സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ.

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഉൾപ്പെടുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തുന്ന ജനുവരി 22 ന്റെ സൂചന…

10 hours ago

ജനുവരി 22 ലെ സൂചനാ പണിമുടക്ക് വിജയിപ്പിക്കുക.നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ഓർമ്മിക്കാൻ കിട്ടുന്ന അവസരമാണ്, ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല കൂട്ടരെ,

2025 ജനുവരി 22 ബുധനാഴ്ച്ച കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു ദിവസത്തെ പണിമുടക്കം നടത്തുന്നു.നമ്മുടെ രാഷ്ട്രീയം പണിമുടക്കത്തിന് തടസ്സമാകരുത്.അഭിപ്രായ…

12 hours ago

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻമന്നാൻ സമുദായ രാജാവും ഭാര്യയും ഡൽഹിക്ക്”

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ പട്ടികവർഗത്തിലെ മന്നാൻ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാർ കോവിൽ മല ആസ്ഥാനമായ രാമൻ…

16 hours ago

“റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കണം: കെ.സുധാകരന്‍ എംപി”

റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ…

16 hours ago