വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ

പ്രസീദേച്ചി ക്ഷീണിതയായി എന്നെ നോക്കി.ഞാൻ ആ നിറം മാറുന്ന കൈത്തലം എടുത്ത് തഴുകി.രാസമാലി ന്യങ്ങൾ അടിഞ്ഞുകൂടിയിട്ടും ചേച്ചി അതി സുന്ദരിയായിരുന്നു.
ഒരു വനിതാ ഡോക്ടർ നല്ല കൈയ്യക്ഷരത്തിൽ എഴുതിയ റിപ്പോർട്ടിലൂടെ ഞാൻ കണ്ണോടിച്ചു.
When a sulphur atom gets incorporated into the oxygen carrying haemoglobin protein in blood… പ്രസീദേച്ചിയുടെ ശരീരത്തിൽ തൊടലി മുള്ളു കൊണ്ടപ്പോൾ പച്ചയും നീലയും കലർന്ന രക്തം അടർന്നുവീണത് ഞാൻ ഓർത്തു. അന്ന് പ്രസീദേച്ചിക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.പക്ഷെ വാക്കുകൾ മുറിയുകയും അവ്യക്തമാക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞു പ്രസീദേച്ചി മരിച്ചു.ഞാൻ കാണാൻ പോയില്ല . പിന്നീട് പല വർണങ്ങളിൽ മുക്കത്തു പുഴയുടെ തീരത്ത് പ്രസിദേച്ചി എന്നെ മാടി വിളിച്ചു .എൻ്റെ വിഭ്രമങ്ങളിൽ നിന്നും അവർ ഒഴിഞ്ഞു പോകുന്നില്ലായിരുന്നു…( നോവൽ ‘രാസജീവിത’ത്തിൽ നിന്ന്)
സിവിൽ സർവീസ് രംഗത്ത് ഗുമസ്ഥനായ സുരേഷ് തൃപ്പൂണിത്തറയുടെ രാസജീവത്തിൽ എന്ന നോവലിലെ മൗനം വരച്ച വരികളാണ് മുന്നേ കടന്നുപോയത്. ഒരെഴുത്തുകാരന് ചിലപ്പോൾ പറയാൻ കഴിയുന്നതും പ്രവർത്തിക്കാൻ കഴിയുന്നതും അക്ഷരങ്ങൾ അടുക്കി എടുക്കുമ്പോൾ മാത്രമാണ് . അടുക്കാനൊരിടവും ഉണ്ടാകണം. ആ ഇടങ്ങളിലൂടെ സഞ്ചരിച്ച്
വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ

കീഴാള ചൂഷണവും അവരുടെ ദൈന്യതയും മലിനീകരണം കൊണ്ടുള്ള പ്രകൃതി നാശനവും പ്രമേയങ്ങളാകുന്ന സുരേഷ് തൃപ്പൂണിത്തുറ കൃതികൾ വായനക്കാരുടെ ശ്രദ്ധനേടി മുന്നേറുകയാണ്.ഇക്കുറി ലൈബ്രറി കൗൺസിൽ മേളകളിലെല്ലാം അദ്ദേഹത്തിൻ്റെ രാസജീവിതം, പൂതമലചരിതം, പോതി, മേക്കാബർ, ഭൂതവേട്ട എന്നിങ്ങനെയുള്ള പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെട്ടു .സിവിൽ സർവ്വീസ് രംഗത്ത് നവാഗതർക്കായി രചിച്ച “ഭരണഭാഷാമലയാളം” ജീവനക്കാർ ഒരു കൈപുസ്തകമായി ഉപയോഗിച്ച് വരുന്നു.12 നോവലുകളും 6 കവിതാസമാഹാരങ്ങളും ഒരു അനുഭവകുറിപ്പും,2 കഥാസമാഹാരങ്ങളും സുരേഷ് തൃപ്പൂണിത്തുറ യുടേതായിട്ടുണ്ട്. സർക്കാർ നയത്തിൻ്റെ ഭാഗമായി മയക്കു മരുന്നിനെതിരെ സന്ദേശം നൽകുന്ന നോവലായിരുന്നു “മെക്കബർ”.നിരവധി ആൽബങ്ങൾക്കു ഗാനരചന നിർവഹിച്ചിട്ടുള്ള സുരേഷ് ഗായകൻ ജി വേണുഗോപാലിന് വേണ്ടി 7 ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘പുലിവാസരം’
‘ എന്ന നോവൽ സംവിധായകൻ ക്രിഷ് കൈമൾ സിനിമ ആക്കാൻ ഒരുങ്ങുകയാണ്.
ആനുകാലികങ്ങളിൽ യാത്രാവിവരണങ്ങളും കവിതകളും എഴുതാറുണ്ട്. കോഴിക്കോട് മാർച്ച് 8, 9 തീയതികളിൽ നടക്കുന്ന കാംസഫിൻ്റെ സംസ്ഥാന ക്യാമ്പിൽ ഇദ്ദേഹത്തിന് അംഗീകാരത്തിൻ്റെ ഇടം ഒരുക്കുന്നുണ്ട്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

” ജില്ലയിലെ തീരപ്രദേശങ്ങളിൽ വ്യാപക റെയ്ഡ് “

തിരുവനന്തപുരം: ലഹരി ഉപയോഗം; ജില്ലയിലെ തീരപ്രദേശങ്ങളിൽ വ്യാപക റെയ്ഡ്. ഒരാൾ കസ്റ്റഡിയിൽ. ലഹരി മരുന്ന് കണ്ടെത്തിയ. പെരുമാതുറ സ്വദേശി അസറുദ്ധീൻ…

16 minutes ago

“തേവലക്കരയില്‍ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു”

തേവലക്കര: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോയിമോൻ അരിനെല്ലൂരിൻ്റെ കാർ ആണ് കത്തിച്ചത്.…

20 minutes ago

ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത്

കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന…

3 hours ago

നവമാധ്യമങ്ങളുടെ മരണമണി സർവീസ് മേഖലയിൽ മുഴങ്ങുന്നു

തിരുവനന്തപുരം സർക്കാർ ഓഫീ സുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഔദ്യോഗിക സംവിധാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നവ മാധ്യമങ്ങളിലൂടെ…

3 hours ago

അഷ്ടമുടി കായലിൽ തിമിംഗല സ്രാവ്

അഷ്ടമുടി കായലിനു സമീപം കാവനാട് തിമിംഗല സ്രാവ് അടിഞ്ഞു... രാവിലെയാണ്. കണ്ടത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് എത്തി നടപടികൾ ആരംഭിച്ചു.

5 hours ago

പാർട്ടി സംസ്ഥാന സമ്മേളനം പ്രഥമ വേദിയിൽ നവോത്ഥാനം നവകേരളം – മൾട്ടീമീഡിയ ദൃശ്യാവിഷ്‌കാരം

പാർട്ടി സംസ്ഥാന സമ്മേളനം പ്രഥമ വേദിയിൽ നവോത്ഥാനം നവകേരളം -മൾട്ടീമീഡിയ ദൃശ്യാവിഷ്‌കാരം കേരളത്തിന്റെ ഇന്നലകളെയും ഇന്നിനെയും ചേർത്തുവയ്ക്കുന്ന ദൃശ്യാനുഭവം മാർച്ച്…

5 hours ago