Categories: Editorial

വയനാടിനും പ്രകൃതി നൽകുന്ന പാഠം ഇനി നിങ്ങൾ കാണാതെ പോകരുത്.

നമുക്ക് പ്രകൃതി തന്ന അനുഗ്രഹമാണ് വയനാട്. ആദിവാസികൾ മാത്രമായിരുന്ന നാട്ടിൽ കുടിയേറ്റക്കാരുടെ പറുദീസയാക്കി മാറ്റി.. വയനാട് അവിടെ പുഴകളും, തോടുകളും ,കുളങ്ങളും, കിണറുകളും ,പച്ചപ്പും മാത്രമായിരുന്നു. ഇടതൂർന്ന മലകൾ വയനാടിൻ്റെ നാലുവശവും നിലനിൽക്കുന്നു. ഡക്കാൺ പീഠഭൂമി പോലെയാണ് വയനാടിൻ്റെ അകം. ബലമില്ലാത്ത മണ്ണ് കൃഷിക്ക് ഉപയോഗപ്രദമാണ്. വയനാട്ടിൽ ജനസംഖ്യ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചിമഘട്ടത്തിൻ്റെ ഭാഗമായിട്ടുള്ള സ്ഥലങ്ങൾ കൈയ്യേറി ചെറിയ മലകൾ പിഴുത് അവിടെ കോൺക്രീറ്റ് സൗദങ്ങൾ നിർമ്മിക്കുകയാണ്. പുഴ ഒഴുകാനുള്ളതാണ്. ഭൂമിയിൽ പ്രകൃതി ഒരുക്കിയതെല്ലാം മനുഷ്യന് വേണ്ടിയാണ്. എന്നാൽ പ്രകൃതിയെ സ്നേഹിക്കുന്നതിനു പകരം അവയ്ക്ക് കൂടുതൽ ദുരന്തങ്ങൾ സമ്മാനിക്കുന്നത് മനുഷ്യരാണ്.  പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിവാക്കി അവിടം പ്രകൃതിക്കായ് സമർപ്പിക്കുക. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ. കുന്നുകൾ അപ്രത്യക്ഷമാകും. പുഴകൾ വഴിമാറി ഒഴുകും. എന്ന് മുന്നറിയിപ്പ് നൽകിയ കസ്തൂരിരംഗൻ എന്ന മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കാലം സാക്ഷി. റിപ്പോർട്ട് കത്തിച്ചവർ ഒലിച്ചു
പോകുന്നില്ല. പകരം പാവങ്ങൾ
ഇരയാകുന്നു..പ്രകൃതിസ്നേഹം എന്നാൽ
മാതൃ സ്നേഹം
എന്ന് നമ്മൾ തിരിച്ചറിയാൻ വൈകി. ഇത്രയും വലിയ ദുരന്തം നമ്മുടെ സങ്കൽപ്പങ്ങൾക്ക് അപ്പുറമാണ്.
സംഭവം നടന്ന 90 കിലോമീറ്റർ ദൂരെ നിന്ന് പോലും മൃതദേഹങ്ങൾ കിട്ടുന്നു.
ചിന്തകൾക്ക് അപ്പുറമാണ് കാര്യങ്ങൾ. 9 ലയങ്ങൾ അപ്പാടെ ഒലിച്ചുപോയി. അതുകൊണ്ട് രക്ഷാപ്രവർത്തനത്തിന് എത്ര മികച്ച ഏകോപനം ഉണ്ടായാലും അത് പൂർണ്ണമാകണം എന്നില്ല. കേൾക്കുന്നതിനേക്കാൾ ഭീകരം ആയിരിക്കാം. കേൾക്കാൻ പോകുന്ന വാർത്തകൾ…വരും കാലങ്ങളിൽ ഇനിയും ഒലിച്ചുപോകാൻ മനുഷ്യരെവിട്ട് നൽകാതെ…പാവപ്പെട്ട മനുഷ്യരെ ബലി നൽകാതെ ചെയ്യാൻപറ്റുന്നതൊക്ക ചെയ്യേണ്ടിയിരിക്കുന്നു..ചെറിയ മണ്ണിടിച്ചിൽ അവിടെ നടക്കുന്നുണ്ട്. എന്നാൽ വലിയ ദുരന്തം വരുമ്പോഴെ പൊതു സമൂഹം അറിയു .അതാണിപ്പോൾ സംഭവിച്ചത്. മരങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ് ഇവിടെ സംഭവിച്ചതെല്ലാം . വനങ്ങളിൽ അന്തിയുറങ്ങുന്ന വന്യജീവികളെ പാർക്കാൻ അനുവദിക്കുക.   റിസോട്ടുകളും മനുഷ്യവാസവും മൃഗങ്ങളെ വനത്തിന് പുറത്ത് എത്താ സഹായിക്കുന്നു. ഇന്ന് മുതലെങ്കിലും കാടു കൈയേറാതിരിക്കുക. മലകൾ മരങ്ങൾ ഒക്കെ അവിടെ നിൽക്കട്ടെ. മഴ ഇപ്പോഴും തുടരുന്നു
മുണ്ട കൈ; ചൂരൽ മലയിലും ഉണ്ടായ ഉരുൾപ്പെട്ടലിൽ ഈ പ്രദേശങ്ങളിലെ വീടും കൃഷി ഇടങ്ങളും എല്ലാം ഉരുൾപ്പൊട്ടലിൽ ഒഴുകിപ്പോയി.ഇതുവരെ 125 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപ്പെട്ടലിൽ ഒഴുകി പോയ മൃതദേഹങ്ങൾ ചാലിയാർപുഴയിലൂടെ ഒഴുകി എത്തി പോത്തുകല്ലിൽ നിന്നും ലഭിച്ച മൃത ശരീങ്ങൾ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചു.
മരണസഖ്യ ഇനിയും കൂടും, വെള്ളാർ മല VHSE സ്കൂൾ ഉൾപ്പെടെ ഒലിച്ചു പോയി.കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച സ്ഥലം ഉൾപ്പെടെ ഒലിച്ചു പോയി. മുണ്ട കൈ; ചൂരൽ മല പ്രദേശങ്ങൾ ദുരന്ത ഭൂമിയിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു.വയനാട് ജില്ലയിൽ മഴ ശക്തി പ്രാപിച്ചതിൽ ബാണാസുര ഡാം ഷട്ടർ തുറന്നു. പനമരംപുഴയുടെ കൈവഴിപ്പുഴകളും കവിഞ്ഞൊഴുകുന്നു. ഈ പുഴ യുടെ സമീപ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാപ്പി.1980 മുതൽ 2020 വരെ ഈ ലേഖകൻ അവിടെ സന്ദർശിക്കുമായിരുന്നു. പഴയ വയനാട് മാറി പോയതിൽ അതീവ ദുഃഖിതനുമായിരുന്നു. വയനാട്ടിലെ എൻ്റെ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞിരുന്നു. ഇതൊന്നും നല്ലതിനല്ല. അന്ന് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞവരും, ദുഃഖിച്ചു പറഞ്ഞവരേയും ഞാൻ ഓർക്കുന്നു.സർക്കാർ അവിടെ താമസിക്കുന്നവർക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കുക
ഒരു ദുരന്തം വന്നു കഴിഞ്ഞാലും അത് പഠിക്കാനും നടപ്പിലാക്കുന്നതിനും സർക്കാരിന് കഴിയട്ടെ……

News Desk

Recent Posts

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

31 mins ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

1 hour ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

2 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

2 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

9 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

16 hours ago