ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍.
1985 ലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമം അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ അപ്പീല്‍ നല്‍കിയ ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാന്‍ നിയമത്തിലെ സെക്ഷന്‍ 20 അനുസരിച്ച് കഴിയും. എന്നാല്‍ ഈ വകുപ്പിന് ഇപ്പോള്‍ സര്‍ക്കാര്‍ കാലപരിധി നിശ്ചയിച്ചു.സര്‍ക്കുലറില്‍ അപ്പീല്‍ സമര്‍പ്പിച്ച് 6 മാസം കഴിഞ്ഞ് മാത്രമേ ജീവനക്കാരന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാന്‍ കഴിയൂ എന്ന വ്യവസ്ഥയാണ് സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ഇത് നിലവിലെ സര്‍വീസ് നിയമങ്ങളില്‍ ഒരിടത്തും സൂചിപ്പിച്ചിട്ടില്ലാത്ത കാലദൈര്‍ഘ്യമാണ്. 6 മാസം കഴിയുമ്പോള്‍ പല ഉത്തരവുകളുടെയും പ്രസക്തി നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. നിലവില്‍ സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈനില്‍ നടത്തണമെന്ന ഉത്തരവ് 2017 ല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷം വകുപ്പുകളിലും നടപ്പിലാക്കിയിട്ടില്ല.ജോയിൻ്റ് കൗൺസിൽ എന്ന സർവ്വീസ് സംഘടനകാലങ്ങളായി പറയുന്ന കാര്യമാണ്. എന്നാൽ അത് 10 വകുപ്പുകളിൽപ്പോലും കൃത്യമായി നടപ്പാക്കിയിട്ടില്ല.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിയമത്തിൻ്റെ എസ്.20, ഒഎകളുടെ പ്രവേശനം തീരുമാനിക്കാൻ ട്രൈബ്യൂണലിനുള്ള നിർദ്ദേശമാണ്. അതിൽ പറയുന്നത് “ട്രിബ്യൂണൽ സാധാരണയായി സമ്മതിക്കില്ല”
അപ്പീൽ/പ്രാതിനിധ്യം കഴിഞ്ഞ് 6 മാസത്തിന് ശേഷം മാത്രമേ OA-കൾ ഫയൽ ചെയ്യാൻ കഴിയൂ എന്ന് സർക്കാരിന് നിർദ്ദേശിക്കാൻ S.20 ഉദ്ധരിക്കാനാവില്ല.
ഈ സർക്കുലർ ഏതെങ്കിലും പീഡിത അപേക്ഷകൻ ഏതെങ്കിലും ഒഎ ഫയൽ ചെയ്യുന്നതിന് തടസ്സമല്ല. 6 മാസം തികയുന്നതിന് മുമ്പ് ഒഎ ഫയൽ ചെയ്താലും വസ്തുതകളെ അടിസ്ഥാനമാക്കി അംഗീകരിക്കാൻ ട്രൈബ്യൂണലിന് തീരുമാനിക്കാം.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ വരുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലാണ്. എന്നാൽ അവിടെ എത്തുന്ന കൂടുതൽ കേസുകളും സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന തരത്തിലാണ് ഉത്തരവുകൾ വരുന്നത്. ഈ ഉത്തരവുകൾ സത്യസന്ധതയുടെ ഭാഗമാണ്. എന്നാൽ ഇത് നടപ്പിലാക്കാൻ സർക്കാരിന് കഴിയാതെ വരുകയും ഓരോ വകുപ്പുകളിലും വിധിയുടെ എണ്ണം കൂടുകയും ചെയ്യുന്നതിലൂടെ ഭരണ പരമായ പ്രശ്നങ്ങൾ ഉടലെടുക്കും. ഇത് തടയിടാനുള്ള ചെപ്പടിവിദ്യയായി ഈ സർക്കുലർ കണ്ടാൽ മതി.ഈ കാര്യത്തിൽ സി.പി ഐ അനുകൂല സർവ്വീസ് സംഘടന പ്രതിഷേധത്തിലുമാണ്.
സ്ഥലo മാറ്റങ്ങൾ ഓൺലൈനോ എന്നത് തന്നെ ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. വകുപ്പുകൾ താൽപ്പര്യക്കാരുടെ പറുദീസയായി മാറുന്നു.കേവലം സർക്കാർ സർവ്വീസ് കൈകാര്യം ചെയ്യുന്ന ഉന്നതർകാര്യങ്ങൾ പഠിക്കാൻ തയ്യാറാകുന്നില്ല. മറ്റൊന്ന് രാഷ്ട്രീയ സമ്മർദ്ദങ്ങൾ. എന്തിനാണ് ഒരു സെക്രട്ടറിയേറ്റ് എന്നു പോലും ആലോചിച്ചു പോകും. കഷ്ടകാലം തന്നെ. ഇങ്ങനെ പോയാൽ സിവിൽ സർവീസ് തന്നെ മരണപ്പെടും.
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…
കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…
ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…
കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…