ലോകക്രമത്തിൽ ഉരുണ്ടു കൂടുന്ന മനുഷ്യനന്മയ്ക്കെതിരായ നിലപാടുകൾ ആറ്റൻബോംബിനെപ്പോലെ കെടുതിയിൽ എത്തിക്കാനാകും. പഞ്ചിമേഷ്യയിലെ സമാധാനം കെടുത്താൻ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും പയറ്റി കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ ഷേക് ഹസീനയുടെ ഭരണം തകരാനുള്ള പ്രധാന കാരണം അമേരിക്കൻ നിലപാടുകൾ തന്നെയാണ്. അവർ ഒളിഞ്ഞിരുന്ന് ആക്രമിക്കും പുറത്ത് അവർ ഒന്നുമറിഞ്ഞില്ലെന്ന നിലപാടിലാണ്. ഇന്ന് ലോകത്തെ മുസ്ലീം ഭൂരിപക്ഷം ഭീകരപ്രവർത്തനത്തിൻ്റെ പേരിൽ വലിയ പ്രതിസന്ധി നേരിടുകയാണ് പല രാജ്യങ്ങളിലും ഒരു ചെറു വിഭാഗം മുസ്ലീം ഭീകരവാദികൾ നടത്തുന്ന ആക്രമങ്ങൾ ഭൂരിപക്ഷ മുസ്ലീംങ്ങളും അനുഭവിക്കേണ്ടി വരുന്നു. ഇത് മുഴുവൻ പേരെയും ബാധിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ അങ്ങനെ പീഡിപ്പിക്കപ്പെടുന്നുണ്ടായിരുന്നില്ല അട്ടിമറി നടത്തി അധികാരം പിടിച്ച പുതിയ ഗവൺമെൻ്റ് മറ്റെന്തോ ലക്ഷ്യം വച്ച് ഹിന്ദു വികാരം ആളികത്തിക്കുകയാണ് അത് നല്ലതിൻ്റെ വഴിയല്ല.ചിൻമയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ ബംഗ്ലാദേശിലെ ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജാമ്യം നിഷേധിച്ച കോടതി ഉത്തരവിനെതിരെ ജനക്കൂട്ടം ശക്തമായി പ്രതിഷേധിച്ചു. ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ബംഗ്ലാദേശ് സർക്കാർ വാദം സ്വാമി ദേശീയ പതാകയെ അവഹേളിച്ചു. ഇതിൻ്റെ പേരിൽ ജാമ്യം നൽകാതെ ജയിലിൽ അയയ്ക്കപ്പെട്ടത്. ഇത് കരുതി കൂട്ടി നടത്തുന്ന നീക്കമെങ്കിൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.ബംഗ്ലാദേശ് അയൽ രാജ്യം മാത്രമല്ല. സുഹൃത്ത് രാജ്യം കൂടിയാണ്. പാകിസ്ഥാൻ്റെ അടിയും ചവിട്ടുമേറ്റ ഒരു ജനതയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ അവസരമൊരുക്കിയ രാജ്യമാണ് ഭാരതം.പരസ്പ്പരം പോരടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും. കരുതിയിരിക്കുക.പാകിസ്ഥാൻ ഇന്ത്യ വിഭജനം അതിൻ്റെ കെടുതികൾ പുതുതലമുറ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.
സർക്കാർ ജീവനക്കാരും അധ്യാപകരും വിവിധ അവശ്യങ്ങൾ ഉന്നയിച്ച് തുടർസമരപാതയിലാണ് ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം…
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. മെംബേഴ്സ് ലോഞ്ചിലാണ് ചടങ്ങ്.പാലക്കാട് മണ്ഡലത്തില്‍ നിന്നാണ്…
കൊല്ലം :ജൂനിയർ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ മദ്യം നൽകിപീഡിപ്പിക്കാൻ ശ്രമം .സംഭവം നടന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, ഡോക്ടർ…
മത നിരപേക്ഷ സമൂഹത്തിന് വേണ്ടിയാണ് എല്‍ഡിഎഫ് നിലകൊള്ളുന്നത്. അത്തരം സമുഹം രൂപപ്പെടുത്തുന്നതിന് ഇടപെടല്‍ മുന്നോട്ട് വെക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. അധികാരം…
കൊല്ലം:ഒരു വർഷം നീണ്ടുനിന്ന കർഷകപ്രക്ഷോഭത്തിന് ഒടുവിൽ ഇന്ത്യയിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയും കേന്ദ്രകൃഷി വകുപ്പ് മന്ത്രിയും ഒത്തുതീർപ്പ്…
തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഇ…