ഒരു സമയത്ത് ബിജെ.പിയെ ഉയർത്തി കാട്ടാൻ ഒരു വിഭാഗം ജനങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ മുന്നേറ്റം പലപ്പോഴായി വന്നെങ്കിലും ഇപ്പോൾ മഹാരാഷ്ട്ര അത്തരത്തിലല്ല മുന്നോട്ടു പോകുന്നത്.പ്രമോദ് മഹാജൻ എന്ന ബി.ജെ പി യുടെ യുവ നേതാവ് ഉണ്ടായിരുന്ന സാഹചര്യങ്ങൾ കുറെ ഫലം കണ്ടെങ്കിലും ഇന്ന് അഴിമതിയുടെ കിരീടമാണ് മുന്നണി ഗവൺമെൻ്റ് എന്നാണ് ജനങ്ങൾ പറയുന്നത്.മഹാരാഷ്ട്രയിലെ രാഷ്ട്രീയ അശ്വമേധത്തിന്റെ കടിഞ്ഞാൺ ഇന്ന് പ്രതിപക്ഷത്തിന്റെ കയ്യിലാണ് ഇപ്പോഴത്തെ സത്യസന്ധമായ ചില സർവേകളുടെ(ഇന്ത്യറ്റുടെ-സീ അല്ല) റിപ്പോർട്ടിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രതിപക്ഷത്തിന് കിട്ടും.
ഇവിടത്തെ സർക്കാരിനെ നുഴഞ്ഞുകയറിയ സർക്കാരെന്നാണ് ഇവിടത്ത ജനം ഇപ്പോഴും കാണുന്നത്. സാധാരണ നുഴഞ്ഞുകയറ്റക്കാർ അനധികൃതമായാണ് കയറുന്നത് കയറിയാൽ സമ്പത്ത് കൊള്ളയടിയാണ് അവരുടെ ലക്ഷ്യം അതാണ് മഹാരാഷ്ട്രയിലും നടക്കുന്നത് അതിലെ അവസാനത്തെ ഉദാഹരണം മാറാഠികളുടെ വികാരമായ ഛത്രപതി ശിവാജി മഹാരാജാവിന്റെ പ്രതിമയിൽ കണ്ടതാണ് 36കൊടിചിലവ് പണി ചെയ്യ്തവന് കിട്ടിയത് 35ലക്ഷം നാല് കമ്പിയിൽ തുണിചുറ്റുന്നതുപോലെ പ്രതിമയുണ്ടാക്കി പ്രധാമന്ത്രി അനാവരണം ചെയ്യ്തു ഒരുവർഷത്തെ ആയുസ് പോലുമില്ലായിരുന്നു.മുഖ്യമന്ത്രിയുടെ മകൻ്റെ സുഹൃത്താണ് പ്രതിമ നിർമ്മിച്ചത്. അദ്ദേഹം ഇപ്പോൾ ജയിലിലാണ്,
അത് മാറാഠികളുടെ മനസിനേറ്റ ഏറ്റവും വലിയ മുറിവാണ്. അത് മാപ്പ് കൊണ്ട് തീരില്ല അതിന്റെ നൊമ്പരം ബാലറ്റിൽകൂടി പുറത്തുവരും..
NCP അജിത് പവാർ ശിവസേന ഏക്നാഥ് സിന്ദേ പൂർണമായി നിലംപരിശാകും ബിജെപിയുടെ ചില ബെൽറ്റുകളിൽ ചെറിയ വിജയങ്ങൾ ഉറപ്പിക്കും ബിജെപിയുടെ ഏറ്റവും പരാജയ ഇലക്ഷൻ ആവും ഇത് അതോടുകൂടി ഫട്ണവിസ് മോദി- ഷായുടെ ഭാവി ഇരുളടയും…..തീവ്രമായ അഴിമതിയാണ് മഹാരാഷ്ടയിൽ ഇപ്പോൾ നടക്കുന്നത്. ഭരണപക്ഷത്തും ഉദ്യോഗതലത്തിലും പ്രതിപക്ഷത്തും അഴിമതി കൊടികുത്തി വാഴുന്നു.
മുഖചിത്രം.മഹാരാഷ്ട്രാ സംസ്ഥാന ത്ത് സെപ്തംബർ 2 ന് കൃഷിക്കാരുടെ പോള ഉത്സവംകാളപൂജ പ്രധാനം.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…