ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന സർക്കാർ നടപടിക്കെതിരെ കേരളത്തിലെ ഇടതുപക്ഷ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ഒരു പ്രസ്ഥാനം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഇടയിൽ ഇടിച്ചു കയറുന്നു എന്ന് മനസ്സിലാക്കി അതിനെതിരെ വാളെടുത്തതാണോ ഇത്തരം ഒരു ആരോപണവുമായി വന്നത് എന്ന് ജീവനക്കാർക്ക് സംശയമില്ലാതില്ല. ഉന്നതരുടെ കണക്കുകൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സാധാരണക്കാരായ ജീവനക്കാർ കൂടിയതിനകത്ത് ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ അവരുടെ പേരോ അവരുടെ വകുപ്പ് ഇനം തിരിച്ച് പറയാൻ ഇതുവരെ ധനകാര്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കേരളത്തിൽ ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുമ്പോൾ കേരളത്തിൻറെ ധനകാര്യ വകുപ്പിനും മന്ത്രിക്കും ബോധ്യപ്പെട്ട സാഹചര്യത്തിൽ അതിൻ്റെ കൃത്യമായ വിവരം കൃത്യമായി ജനങ്ങൾക്ക് അറിയാൻ ജീവനക്കാർക്ക് അറിയാൻ ആഗ്രഹമുണ്ടാകാറില്ലേ? അങ്ങനെയുള്ളപ്പോൾ അതിൻ്റെ കൃത്യമായ വിവരംമന്ത്രിനൽകാൻ തയ്യാറാകണം. അന്വേഷണം നടക്കട്ടെ എന്നല്ല പറയേണ്ടത്. അങ്ങനെയെങ്കിൽ അന്വേഷിച്ചല്ലെ കണ്ടെത്തിയത്? ഒളിച്ചുകളി നടത്താൻ പാടില്ല. ആ ഒളിച്ചുകളി എന്തിനുവേണ്ടിയാണ് എന്ന് ജീവനക്കാർക്കും തിരിച്ചറിയാം. കേരളം ഇന്നുവരെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ ഒരു പരിധിവരെ നൽകിയ കഴിഞ്ഞകാല ഗവൺമെന്റുകളെ നമുക്ക് മറക്കാൻ കഴിയില്ല. പ്രത്യേകിച്ചും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറ് എന്നൊക്കെ ഭരിച്ചിട്ടുണ്ടോ അന്നൊക്കെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട് .എന്നാൽ കഴിഞ്ഞ ഗവൺമെൻറ് അതിന് വിരുദ്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്. സർക്കാർ ജീവനക്കാരൻ സംഘടിക്കുന്നു എന്ന് മനസ്സിലായപ്പോൾ ജീവനക്കാരന്റെ പെടലിക്ക് ഇരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത് ശരിയല്ല. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി അത് കണ്ടില്ലെന്ന് നടിക്കുവാൻ ആവില്ല.അതിനിടയിൽ മോശപ്പെടുത്തൽ സമീപനങ്ങളും. സാധാരണ ജനങ്ങളോട് കാണിക്കുന്ന സമീപനം തന്നെയാണ് കേരളത്തിലെ സർക്കാർ ജീവനക്കാരോടും അധ്യാപകരോടും സർക്കാർ കാണിക്കേണ്ടത്. അവരും മനുഷ്യരാണ് ..പബ്ലിക് സർവീസ് കമ്മീഷന്റെ ടെസ്റ്റ് എഴുതി വളരെ പാടുപെട്ട് സർവീസിൽ കയറുന്ന ജീവനക്കാരും അധ്യാപകരുമാണ് കേരളത്തിലുള്ളത്. അങ്ങനെയുള്ള ജീവനക്കാരെയും പെൻഷൻക്കാരെയും നടുറോഡിലിട്ട് തല്ലുന്ന മാതിരിയാണ് ഇപ്പോൾ നടത്തിയിട്ടുള്ള ഈ മാധ്യമ സംസാരം. ഇത്തരം തെറ്റായ സമീപനങ്ങൾ സ്വീകരിക്കുമ്പോൾ ഒരു ശരിയുടെ സമീപനം കൂടി സ്വീകരിക്കുവാൻ ധനകാര്യമന്ത്രിക്ക് ആവതുണ്ട്എന്നുള്ളത് ധനകാര്യ മന്ത്രി തന്നെ തിരിച്ചറിയണം. കേരളം കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിമാർ ഉണ്ടായിരുന്നു എന്നുള്ളതും ഈ ധനകാര്യ മന്ത്രി തിരിച്ചറിയേണ്ടതാണ്.ഇതിൻ്റെ പിന്നിൽ മറ്റു പല അജണ്ടകളും ഉണ്ടോ എന്നും സംശയിക്കണം.
ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…
വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ്…
എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…
ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…
കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…