മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്.

ഈ സമ്മർദ്ദത്തിൽ പെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല.

ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.

 

News Desk

Recent Posts

സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി പരാതി.

തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ്‌ വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…

31 minutes ago

ആശ്രമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…

1 hour ago

മഹായിടയന് വിട: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു.

സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ​ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…

1 hour ago

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…

11 hours ago

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…

1 day ago

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

2 days ago