ദർശന വിവാദം, രസീത് വിവാദം എന്തിന് വേണ്ടി ആർക്കുവേണ്ടി, അന്തമായ മത വിശ്വാസം.മമ്മൂട്ടിയും മോഹൻലാലും എന്തു പിഴച്ചു. കേരളമേ?

ദർശന വിവാദം, രസീത് വിവാദം എന്തിന് വേണ്ടി ആർക്കുവേണ്ടി, അന്തമായ മത വിശ്വാസം.ഏറ്റെടുക്കുന്നവരുടെ വിവരങ്ങൾ വ്യക്തം.മമ്മൂട്ടിയും മോഹൻലാലും എന്തു പിഴച്ചു. കേരളമേ.

മമ്മൂട്ടി തൻ്റെ സഹോദരനെപ്പോലെയാണെന്ന് മോഹൻലാൽ പറയുന്നു. “അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താണ് തെറ്റ്?” എന്ന് അദ്ദേഹം ചോദിച്ചു. “അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടായിരുന്നു, പക്ഷേ അത് എല്ലാവർക്കും സാധാരണമാണ്. വിഷമിക്കേണ്ട കാര്യമൊന്നുമില്ല” എന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണിത്. അദ്ദേഹത്തിന്റെ ടീം അഭ്യൂഹങ്ങൾ നിഷേധിച്ചപ്പോൾ, മോഹൻലാലും തന്റെ സുഹൃത്തിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പങ്കുവച്ചു.മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തൻ്റെ സുഹൃത്ത് മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പ്രാർത്ഥന നടത്തുന്നതായി കാണിച്ച് നൽകിയ രസീത് സോഷ്യൽ മീഡിയയിൽ വൈറലായതിനെ പിന്നാലെ വിവാദങ്ങളും. തങ്ങളുടെ വിശ്വാസം അനുസരിച്ച്, ഹിന്ദു ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നത് തെറ്റാണെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. ചില മുസ്ലീം പുരോഹിതന്മാരും ഇതേ അഭിപ്രായവുമായി രംഗത്തുവന്നതോടെ വിവാദം രൂക്ഷമായി. കോവിഡ് കാലത്ത് ആർക്കും വേണ്ടാതെ കിടന്ന മതവും ജാതിയും കൂട്ടുപിടിച്ച് എത്തുന്നവർക്ക് ലക്ഷ്യം വേറെയാണ്. അത് ഇവിടെ നടപ്പില്ലെന്ന് മലയാളി പറയും. പ്രവർത്തിക്കും. ഇത് കേരളമാണ്.

News Desk

Recent Posts

പ്രണയം അതുക്കും മീതെ സാമ്പത്തിക ചൂഷണം. ചെറുപ്രായത്തിൽ തന്നെ മലപ്പുറംകാരൻമേഘയിൽ നിന്നും എല്ലാം വാങ്ങി കഴിഞ്ഞിരുന്നു.

പ്രണയവും സമ്പത്തും ജീവിതവും. അവസാനം വേണ്ടന്ന തീരുമാനം മേഘയെ ഞെട്ടിച്ചു. തൻ്റെ ജീവിതവും സമ്പത്തും എല്ലാം ജീവിതത്തിൻ്റെ എല്ലാമായി വരാൻ…

2 hours ago

സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മോറാഴ പാളിയത്ത് വളപ്പിലെ കരോത്ത് വളപ്പിൽ ഭാർഗവനെ (74) തട്ടിപ്പിനിരയാക്കിയ കേസിൽ ഒരു പ്രതി കൂടി പൊലിസ് പിടിയിലായി.

തളിപ്പറമ്പ:സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മോറാഴ പാളിയത്ത് വളപ്പിലെ കരോത്ത് വളപ്പിൽ ഭാർഗവനെ (74) തട്ടിപ്പിനിരയാക്കിയ കേസിൽ ഒരു…

3 hours ago

എംപുരാനില്‍ ഗോധ്ര പരാമര്‍ശമില്ല, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗം മഹേഷ് പറഞ്ഞു.

ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത്…

5 hours ago

പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.

പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി…

6 hours ago

ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് ആർ എസ് എസ് പ്രതിഷേധമറിയിക്കുന്നത്, ബി.ജെ പി മൗനത്തിലും.

ഒരു സിനിമ ഉയർത്തുന്ന വെല്ലുവിളി ഒരു ജനതയിൽ തന്നെ ആശയ വിനിമയം ചെയ്യാവുന്നവരുടെ ഇടയിൽ വ്യത്യസ്ഥ റോളുകൾ പ്രകടമാവുകയാണ്. സിനിമ…

9 hours ago

മന്ത്രിസഭ വാര്‍ഷികം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം – മന്ത്രി കെ. എന്‍ ബാലഗോപാല്‍

മന്ത്രിസഭ വാര്‍ഷികംജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം - മന്ത്രി കെ. എന്‍ ബാലഗോപാല്‍ കൊല്ലം:സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന…

18 hours ago