വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം . വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂവെന്നും അവന്റെ കഴിവുകള്‍ ഉപയോഗിക്കുന്നത് അവിടെയാണെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ്പിന്റെ ആഭിമുഖ്യത്തില്‍ അജന്തയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ മുന്‍ എം.പി. എന്‍ പീതാംബരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും ഖത്തര്‍ മീഡിയ പ്ലസ് സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങരയെ മന്ത്രി പൊന്നാട നല്‍കി ആദരിച്ചു. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ഒരു സെറ്റ് ചടങ്ങില്‍ മന്ത്രിക്ക് സമ്മാനിച്ചു.

ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ സെക്രട്ടറി ജനറല്‍ കലാപ്രേമി ബഷീര്‍ ബാബു, ഗായകന്‍ കോഴിക്കോട് കരീം, സെക്രട്ടറി ബാബു, കേരള പ്രവാസി ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീന്‍ തുടങ്ങിയവര്‍ സംസാരിച്ചു . ആസിഫ് മുഹമ്മദ് സ്വാഗതവും പ്രദീപ് മധു നന്ദിയും പറഞ്ഞു.

News Desk

Recent Posts

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കായംകുളം.കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിക്ക് കേന്ദ്ര സർക്കാർ സ്ഥാപനമായ പാപ്പനംകോട്ടുള്ള സി എസ് ഐ ആർ എന്ന സ്ഥാപനത്തിൽ ടെലഫോൺ…

6 hours ago

തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ ഗുണ്ടയായ മുഖ്യ പ്രതി അറസ്റ്റിൽ.

കായംകുളം.തമിഴ്നാട് കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന ആളുമായ വൈസിലിനെ ചേരാവള്ളിയിലെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി…

6 hours ago

ജയതിലക് സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറി എ.ജയതിലക്. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് …

6 hours ago

പഹൽഗാം ഭീകരാക്രമണം: അടിയന്തര ഹെൽപ്‌ഡെസ്‌ക്ക്

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദയാത്രികർക്കായി ജമ്മു കാശ്മീർ സർക്കാർ അടിയന്തര ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കി. വിനോദയാത്രികർക്ക് വിവരങ്ങൾക്കും സഹായത്തിനും 01932222337,…

6 hours ago

പഹൽഗാം ഭീകരാക്രമണം:  സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സ്ഥിരീകരിച്ചു. മരണം 34

ജമ്മു: ഇന്നലെ രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന. ലഷ്കർ ഇ തൊയ്ബയുടെ…

6 hours ago

പാക്കിസ്ഥാൻ്റെ അറിവോടെ നടന്ന ഭീകരാക്രമണം. ഇന്ത്യ തിരിച്ചടിക്കുക പതുക്കെ . ഭീകരുടെ ലക്ഷ്യം രാജ്യത്ത് അഭ്യന്തര സംഘർഷം.

ശ്രീനഗർ:ജാതിയേത് മതമേത് എന്ന് ചോദിച്ചു ഭീകരർ നടത്തിയ ഈ ആക്രമണം രാജ്യത്തെ ആഭ്യന്തര സംഘർഷം ഉണ്ടാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് ഈ…

11 hours ago