ആലപ്പുഴ: സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രിയായി സജി ചെറിയാൻ മാറിക്കഴിഞ്ഞു.കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം വീണ്ടും വിവാദമാക്കി സോഷ്യൽ മീഡിയാ ഏറ്റെടുത്തു. തുടർന്ന് കാര്യം പിടികിട്ടിയ മന്ത്രിക്ക് സ്ഥിരം അബദ്ധം പറ്റിയ രീതിയിൽ തിരുത്ത് വന്നു.ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് പിന്നീട് വിശദീകരണം.അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ…….മരണനിരക്കു കുറഞ്ഞത് പെൻഷന് ബാധ്യത: മന്ത്രി സജി ചെറിയാൻ.ജീ വനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ തുടങ്ങി സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക ബാധ്യതകൾ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമർശം. 94 വയസ്സായ തന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് അമ്മയ്ക്കു പെൻഷനെന്നു ചോദിച്ചിട്ടു ണ്ടെന്നും മന്ത്രി പറഞ്ഞു.ഏതായാലും അമ്മ ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല.സ്ഥിരം പരിപാടിയായതുകൊണ്ട് എല്ലാവരും ഈ കാര്യങ്ങൾ കേട്ടില്ലെന്നമട്ടിലങ്ങ് എടുക്കും. വാക്കുകൾ ഉപയോഗിക്കുമ്പോൾ മന്ത്രിയാണെന്ന ബോധം വേണം.ഇനി ഇതിൻ്റെ പേരിൽ ആരെങ്കിലും കോടതിയിൽ പരാതി നൽകാതിരുന്നാൽ നല്ലത്. അങ്ങനെയെങ്കിൽ വിവാദം ഇവിടെ അവസാനിക്കും. അല്ലെങ്കിൽ തുടരും.
ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്‌ബ്യൂറോ അംഗമായ…
ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് 3 തമിഴ്നാട് സ്വദേശികളെ തെന്മല…
കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ടുപേര്‍ക്ക് ജീവ പര്യന്തം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിൽ…
തിരുവനന്തപുരം: നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും…
ന്യൂദില്ലി:ജേർണലിസ്റ്റുകൾക്ക് കിട്ടുന്നതിൽ രാജ്യത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരം - രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ…
തളിപ്പറമ്പ:മോറാഴ കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച…