ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ അദ്ദേഹം തന്റെ മുൻതലമുറകളാൽ വലിയ ചരിത്ര പശ്ചാത്തലത്തിനുടമയാണെന്നുള്ളത് എത്രപേർക്കറിയാം?
നാല് പതിറ്റാണ്ടായിക്കാണും മന്മഥൻ എന്ന ഞാനറിയുന്ന കവിയും, മികച്ച ചിത്രകാരനുമായ അടൂർ മന്മഥൻ നൂറനാട്ടെത്തിയിട്ട്. കഴിവുറ്റ കലാകാരനായിരുന്നു അദ്ദേഹം. പക്ഷേ, പല പ്രതിഭകളും അകപ്പെട്ടുപോകുന്ന ജീവിതത്തിന്റെ അരക്ഷിതാവസ്ഥകളിൽ മന്മഥനും ചെന്നുവീണു; കവി എ. അയ്യപ്പനെപ്പോലെയും, സിനിമയുടെ കാണാപ്പുറങ്ങളിലേക്കു മറഞ്ഞ ജോൺ ഏബ്രഹാമിനെപ്പോലെയുമൊക്കെ.
മന്മഥൻ എന്ന പേര് എങ്ങനെ തനിക്കു ലഭിച്ചുവെന്നത് അഭിമാനത്തോടെ എല്ലാക്കാലത്തും അദ്ദേഹം മനസ്സിൽ കൊണ്ടുനടന്നു. എന്റെ മുമ്പിൽ നൂറുവട്ടം തന്റെ പഴയകാല ജീവിതപുസ്തകം തുറന്നുവെച്ചിട്ടുണ്ട് മന്മഥൻ. അതുകൊണ്ടുതന്നെ ആ മനുഷ്യന് ‘ഉൺമ’ സൗഹൃദക്കൂട്ടായ്മയിൽ എല്ലാക്കാലത്തും ഇടം കിട്ടി. ഒരുകാലത്ത് ‘ഉൺമ’യൊരുക്കിയിരുന്ന സാഹിത്യക്യാമ്പുകളിലും സാംസ്കാരിക സമ്മേളനങ്ങളിലും ആർട്ടിസ്റ്റ് മന്മഥൻ കവിതചൊല്ലിയും, ബോർഡുകളെഴുതിയും, സംഘാടകനായും ഭാഗഭാക്കായി. ‘ഉൺമ’യ്ക്കൊപ്പം അദ്ദേഹം സദാ സഞ്ചരിച്ചു. അക്കാലത്ത് കുറേ കുഞ്ഞുകവിതകളും ചിത്രങ്ങളും ഉൺമ മിനിമാസികയിൽ അച്ചടിച്ചുവന്നു. കവിയായി അങ്ങനെ അംഗീകരിക്കപ്പെട്ടത് ആ പാവം മനുഷ്യന് എന്നും അഭിമാനമായിരുന്നു.
ചങ്ങനാശേരിയിലാണ് അടൂർ മന്മഥന്റെ ജനനം. അടൂർ വടക്കടത്തുകാവിൽ സഹോദരിയുടെ ഒപ്പം പഠനകാലം ചെലവഴിച്ചു. അങ്ങനെ പേരിനൊപ്പം അടൂർ കൂട്ടിച്ചേർത്തു. പിന്നീട് പന്തളത്ത് ആർട്ടിസ്റ്റ് വി.എസ്. വല്യത്താൻ സാറിന്റെ ശിഷ്യനായി.
മന്മഥൻ്റെ അച്ഛനും, അച്ഛൻ്റെ അച്ഛനും പ്രഗത്ഭരും പ്രശസ്തരുമായ കലാകാരൻമാരായിരുന്നു.
മദ്ധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു
അച്ഛൻ ഭരതരാജഭട്ട ഭാഗവതർ. ചിത്രം വരയുമുണ്ടായിരുന്നു. യേശുദാസിൻ്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിൻ്റെ സംഗീതക്കച്ചേരി സംഘത്തിൽ അംഗമായിരുന്നു അദ്ദേഹം. മന്നത്ത് പത്മനാഭനെക്കുറിച്ച് ‘ഭാരത കേസരി’ എന്ന പേരിൽ കഥാപ്രസംഗം രചിച്ചിട്ടുണ്ട് ഭാഗവതർ.
ഭരതരാജഭട്ട ഭാഗവതരുടെ അച്ഛൻ വേങ്ങയിൽ കെ.ജി. ഇട്ടി വൈദ്യർ അറിയപ്പെടുന്ന കവിയായിരുന്നു.
കെ.ജി. ഇട്ടി രചിച്ച ‘ബാലപരിശീലനം’ മൂലൂർ എസ്. പദ്മനാഭപ്പണിക്കരുടെ അവതാരികയോടും, പന്തളം കേരളവർമ്മ, ഉള്ളൂർ എസ്. പദ്മനാഭപ്പണിക്കർ എന്നിവരുടെ പഠനങ്ങളോടും, രാമശാസ്ത്രിയുടെ വ്യാഖ്യാനത്തോടും കൂടി 1911ൽ പ്രസിദ്ധീകരിച്ചു. ഈ കൃതി അക്കാലത്ത് പാഠപുസ്തകമായിരുന്നു.
മദ്യനിരോധന പ്രവർത്തനങ്ങളുമായി ഒരായുസ്സ് മുഴുവൻ നിലകൊണ്ട പ്രൊഫ. എം.പി. മന്മഥൻ സാർ സ്വന്തം പേര് നമ്മുടെ കഥാപാത്രത്തിന് സമ്മാനിച്ചതായ ചരിത്രം എത്രപേർക്കറിയാം.
കാഥികനും കോളേജ് അധ്യപകനുമായിരുന്നു എം.പി. മന്മഥൻ സാർ. അദ്ദേഹത്തിന്റെ കഥാപ്രസംഗ സംഘത്തിൽ ഭരതരാജഭട്ട ഭാഗവതർ തബലിസ്റ്റായിരുന്നു. അക്കാലത്താണ് നമ്മുടെ കഥയിലെ നായകന്റെ ജനനം. കുട്ടിയെ കാണാൻ ഭാഗവരുടെ വീട്ടിലെത്തിയ മന്മഥൻ സാർ തന്റെ പേരുതന്നെ കുട്ടിയ്ക്കിട്ടുകൊടുത്തു. ഈ സംഭവം ആർട്ടിസ്റ്റ് മന്മഥനെ അറിയുന്ന പലർക്കുമറിയില്ല.
സിനിമ നാടകരംഗത്ത് പ്രശസ്തരായിരുന്ന ചെങ്ങന്നൂർ പങ്കജവല്ലി, നാണുക്കുട്ടൻ, കവി പുലിയൂർ രവീന്ദ്രൻ എന്നിവരുടെയൊക്കെ പിൻതുടർച്ചക്കാരനായിരുന്നു ആർട്ടിസ്റ്റ് അടൂർ മനമഥൻ.
ഇക്കഴിഞ്ഞ ശനിയാഴ്‌ച വെളുപ്പിന് മന്മഥൻ പെട്ടെന്നങ്ങ് മരിച്ചുപോയി. 72 വയസ്സുണ്ടായിരുന്നു. നന്മമനസ്സുള്ള ചിലർ സോഷ്യൽ മീഡിയകളിലൂടെ അനുശോചിച്ചു. ചില പത്രങ്ങളിലെ ചരമക്കോളത്തിൽ പത്തുവരി വാർത്തവന്നു.
തന്റെ കവിതകൾ ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്ന മന്മഥന്റെ മോഹം, നൂറനാട് പണയിലുള്ള ആ കൊച്ചുവീട്ടിലെ അലമാരത്തട്ടുകളിൽ സൂക്ഷിക്കുന്ന നോട്ട് ബുക്കുകളിലും പഴകിയ ഡയറികളിലും ഉറങ്ങുന്നു.
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…
സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…