ഉദയാ ബാലവേദി ലഹരിക്കെതിരെ അതി ജാഗ്രതാസന്ദേശവും ലഹരിവിരുദ്ധ സെമിനാറും നടത്തി.

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, ‘കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും’   സെമിനാറും നടത്തി. ലൈബ്രറി അങ്കണത്തിൽ ബാലവേദി പ്രസിഡന്റ് അറഫാ ഷിഹാബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൈനാഗപള്ളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് വർഗ്ഗീസ് തരകൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറിഎം. ഐശ്വര്യ സ്വാഗതം പറഞ്ഞു.

കൊല്ലം എക്സൈസ്ഇൻസ്പെക്ടർപി.എസ്. വിജിലാൽവിഷയാവതരണം നടത്തി.ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശം നല്കി. വനിതാവേദി  പ്രസിഡന്റ് എസ്.ആർ.ശ്രീകല, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി. സുഷമ ടീച്ചർ, ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള,വൈസ്പ്രസി. കെ.കെ. വിജയധരൻ, ജോ.സെക്ര. കെ.എസ്.രാധാകൃഷ്ണൻ, കെ. പ്രസന്നകുമാർ, എസ്. മായാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു. ബാലവേദി ജോ.സെക്ര: എം. മഹാദേവൻ നന്ദി പറഞ്ഞു.

News Desk

Recent Posts

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

10 hours ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

19 hours ago

കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസർ വി.ശശിധരൻ നായർ (81) നിര്യാതനായി.

തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.

19 hours ago

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം

കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…

1 day ago

മന്ത്രി ആഫീസിൽ അഴിമതി എന്ന് ആരോപണം നിലനിൽക്കെ വനിതാ എൻജിനിയർ രാജിവച്ചു.

കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന…

1 day ago