തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം സൗത്ത്-നോർത്ത് ജില്ലാ വനിതാ കമ്മിറ്റികൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ “നാരി സങ്കൽപമെന്ന മിഥ്യ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈയെടുക്കണമെന്നും കേരളത്തിലെ വനിതാ ശിശുക്ഷേമ വകുപ്പ് നാനാതുറകളിൽ പ്രവർത്തിക്കുന്ന വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരികയാണെന്നും പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കായി ധാരാളം നിയമങ്ങൾ ഭരണഘടനയിൽ ഉണ്ടെന്നും അവയെ കുറിച്ച് സ്ത്രീകൾ ബോധവൽക്കരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അഡ്വ.ഇന്ദിര രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
നന്മ സാംസ്‌കാരിക വേദിയുടെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് വനിതാ ദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എംഎസ് സുഗൈതകുമാരി വിഷയാവതരണം നടത്തി.
സംവാദത്തിൽ പങ്കെടുത്തു കൊണ്ട് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ചെയർമാൻ കെപി ഗോപകുമാർ, പ്രശസ്ത സാഹിത്യകാരി സി.കബനി, ഇപ്റ്റ ദേശീയ കൗൺസിൽഅംഗം കെ.ദേവകി എന്നിവർ സംസാരിച്ചു. വനിതാദിനാഘോഷ പരിപാടിക്ക് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സിന്ധു, യു.സിന്ധു,ബീനഭദ്രൻ, എൻ.സോയമോൾ, ആർ.സരിത, വി.ശശികല, ബിന്ദു ടിഎസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
സൗത്ത് ജില്ലാ വനിതാ സെക്രട്ടറി ബീന എസ്.നായർ അദ്ധ്യക്ഷയായിരുന്ന പരിപാടിയിൽ നോർത്ത് ജില്ലാ വനിതാ സെക്രട്ടറി ഡി.ബിജിന സ്വാഗതവും നോർത്ത് ജില്ലാ വനിതാ പ്രസിഡന്റ് മഞ്ജുകുമാരി നന്ദിയും പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…