Categories: CrimeKerala News

പണത്തിനും സൗഭാഗ്യങ്ങൾക്കും വേണ്ടി സ്വന്തം മകന് ലഹരി നൽകി ഒരമ്മ, പിടിയിൽ ആയപ്പോൾ നാണക്കേടായി.

പാലക്കാട്: പണത്തിനും സൗഭാഗ്യങ്ങൾക്കും വേണ്ടി സ്വന്തം മകന് ലഹരി നൽകി ഒരമ്മ, പിടിയിൽ ആയപ്പോൾ നാണക്കേടായി.വാളയാറിൽ അമ്മയും മകനും പ്രതികളായ ലഹരിക്കേസിൽ മകനെ ലഹരി ഇടപാടുകാരനാക്കിയത് അമ്മയെന്ന് എക്സൈസ്. മകൻ ഇടപാടിന് തടസം നിൽക്കാതിരിക്കാൻ അമ്മ തന്നെ മകനെ ലഹരി ഉപയോഗിക്കാൻ ശീലിപ്പിച്ചു. ഇന്നലെയാണ് അമ്മയും മകനും ഉൾപ്പെടെ നാലുപേർ എം.ഡി.എം.എയുമായി വാളയാറിൽ അറസ്റ്റ‌ിലായത്. തൃശൂർ സ്വദേശിനി അശ്വതി, മകൻ ഷോൺ സണ്ണി കോഴിക്കോട് എലത്തൂർ സ്വദേശികളായ പി.മൃദുൽ അശ്വിൻലാൽ എന്നിവരാണ് പിടിയിലായത്. കച്ചവടത്തിൽ ആർക്കും സംശയം തോന്നാത്തതായിരുന്നു അമ്മ മകൻ കോംബിനേഷൻ. ഈ സാധ്യത തന്നെയായിരുന്നു അശ്വതിയും മകൻ ഷോൺ സണ്ണിയും പ്രയോജനപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്നത് പതിവാക്കിയ അശ്വതി പിന്നീട് മകനെയും ഈ പാതയിലേക്ക് നയിക്കുകയായിരുന്നു. മകന് ലഹരി ഉപയോഗിക്കാൻ നൽകിയതിനൊപ്പം വിൽപ്പനക്കാരനാക്കി മാറ്റുകയും ചെയ്തു. ലഹരിയിലൂടെ കിട്ടുന്ന മതിഭ്രമത്തിനൊപ്പം സാമ്പത്തിക നേട്ടം കൂടിയായപ്പോൾ ഇരുവരും ഒരു മടിയും കൂടാതെ കാരിയേഴ്സായി. അശ്വതിയുടെ സുഹൃത്തുക്കളായ മൃദുലും,അശ്വിൻ ലാലും പല ജില്ലകളിലെയും ലഹരി വിൽപനയ്ക്ക് ഇടനിലക്കാരായി. ബെംഗലൂരുവിൽ നിന്നും ശേഖരിച്ച് എറണാകുളത്തെ പതിവുകാർക്ക് കൈമാറാനുള്ള വരവിനിടെയാണ് വാളയാറിൽ എക്സൈസുകാർ നാലുപേരെയും കുടുക്കിയത്. കാറിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു. ഈ യാത്രയിൽ ബെംഗലൂരുവിനും വാളയാറിനും ഇടയിൽ ഒട്ടേറെ തവണ ലഹരി ഉപയോഗിച്ചെന്ന് പിടിയിലായവർ മൊഴി നൽകി. സംഘം പതിവായി ലഹരി കൈമാറിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നാലുപേരുടെയും ഫോണിലുണ്ട്. വിശദമായ പരിശോധനയിലൂടെ ഉറവിടവും ഇടപാടിലെ മറ്റ് കണ്ണികളെയും കണ്ടെത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

News Desk

Recent Posts

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…

13 hours ago

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

1 day ago

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…

1 day ago

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

2 days ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

2 days ago