യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ ബേബി മകന്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ആദിനാട് സ്വദേശിയായ സിദ്ധാര്‍ഥുമായുള്ള മുന്‍വിരോധമാണ് അക്രമണത്തിന് കാരണമായത്. തിങ്കളാഴ്ച വെളുപ്പിന് കാശിനാഥന്‍ സിദ്ധാര്‍ത്ഥിന്‍റെ വീട്ടിലതിക്രമിച്ച് കയറുകയും തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തില്‍ പ്രതിയുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, എസ്.സി.പി.ഒ ഹാഷിം, സിപിഒ ഷാലു, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങളിൽ താഴെതട്ടിലുള്ള ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ പേടിയാണ്. എഴുന്നേൽപ്പിച്ചു നിർത്തുമോ, ചാടിക്കയറി സംസാരിക്കുമോ , മറ്റ് ജീവനക്കാരുടെ…
ആറ്റിങ്ങൽ:കിളിമാനൂർ പൊങ്ങനാട് തകരപ്പറമ്പ് സന്തോഷ് ഭവനിൽ പരേതനായ താലൂക്ക് പഞ്ചായത്ത് ഓഫീസർ കെ മാധവൻ പിള്ളയുടെ സഹധർമ്മിണി സാവിത്രി അമ്മ…
കോട്ടയം: പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട്…
എറണാകുളം:കൊച്ചിയിൽ അനാശാസ്യം12 അംഗ സംഘം പിടിയിൽ.എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സ്പായിൽ അനാശാസ്യം നടത്തിയിരുന്ന സംഘത്തെയാണ് എറണാകുളം സെൻട്രൽ…
മനുഷ്യനെ മനുഷ്യനായി കാണുക, ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന…
കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ…