തളിപ്പറമ്പ:മോറാഴ കൂളിച്ചാലിലെ വാടക കെട്ടിടത്തിൽ വെച്ച് വെസ്റ്റ് ബംഗാൾ മുർഷിദ ബാദ് നാഡ്യയിലെ
ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .പശ്ചിമ ബംഗാളിലെ പാർഗനാസ്
നോർത്തിലെ ഗുഡു എന്ന സുജോയിയെയാണ് തളിപ്പറമ്പ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത് .ഞായറാഴ്ച രാത്രി 8 മണിയോടെയാണ് കൂളിച്ചാലിലെ
സി കെ
ബിൽഡിംഗ് എന്ന കെട്ടിടത്തിൻ്റെ ടെറസ്സിൽ വെച്ച് ദലിംഖാൻ വെട്ടേറ്റ് കൊല്ലപ്പെട്ടത് .ദലിംഖാൻ്റ കൂടെ
ജോലി ചെയ്ത് താമസിച്ചു വരുന്ന
സിജോയി പണിസ്ഥലത്തും താമസസ്ഥലത്തും വെച്ചുണ്ടായ തർക്കത്തെ തുടർന്നുള്ള മുൻ
വിരോധം കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നതിനാണ് കേസ്സ് രജിസ്ട്രർ ചെയ്തിട്ടുള്ളതെന്ന് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് എ : ദിനേശൻ
കോതേരി പറഞ്ഞു.കണ്ണപുരം മൊട്ടമ്മൽ
ചെമ്മരവയലിലെ കാപ്പാട് രാമചന്ദ്രൻ്റ
പരാതിയിലാണ്തളിപ്പറമ്പ് പോലിസ് കേസ്സ്
രജിസ്ട്രർചെയ്തത് .രാമചന്ദ്രൻ്റെ കീഴിൽ ജോലി ചെയ്ത് വരുന്നതാണ് ഇസ്മയിൽ എന്ന ദലിംഖാൻ.രാമചന്ദ്രൻ്റെ ബന്ധുവായ ലക്ഷമണൻ്റെ ഉടമസ്ഥതയിലുള്ള മോറാഴ കൂളിച്ചാലിലെ കെട്ടിടത്തിലാണ് ദലിംഖാൻ താമസിച്ച് വരുന്നത് .സിജോയിയെ കേസ്സ് അന്വേഷണം നടത്തുന തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയാണ് അറസ്റ്റ് ചെയ്തത്.വൈദ്യ പരിശോധനക്ക് ശേഷമാണ്
സിജോയിയെ കോടതിയിൽ ഹാജരാക്കിയത്.
രാജൻ തളിപ്പറമ്പ.
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…