കായംകുളം.തമിഴ്നാട് കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന ആളുമായ വൈസിലിനെ ചേരാവള്ളിയിലെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച് ദേഹോപദ്രവം ഏൽപ്പിച്ച് പഴ്സ് തട്ടിയെടുക്കുകയും മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി വൈസിലിനെ ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നും പിൻ വലിച്ച കേസിലാണ് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പ്രധാന പ്രതി കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ വെളുത്തേടത്ത് പടീറ്റതിൽ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ സജാദ് ഷാ (27) അറസ്റ്റിലായത്. കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഈ കേസിലെ എട്ട് പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. പ്രതികൾ കായംകുളം എസ് ബി ഐ യുടെ എടിഎം ൽ നിന്നും പരാതിക്കാരൻ്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു. കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ അടി പിടി, വിശ്വാസ വഞ്ചന, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി കേസുകളിൽ പ്രതിയാണ്. കായംകുളം ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐ.മാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ ഷിബു, പദ്മദേവ്, സോനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം . വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂവെന്നും അവന്റെ കഴിവുകള്‍ ഉപയോഗിക്കുന്നത് അവിടെയാണെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്…
കായംകുളം.കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിക്ക് കേന്ദ്ര സർക്കാർ സ്ഥാപനമായ പാപ്പനംകോട്ടുള്ള സി എസ് ഐ ആർ എന്ന സ്ഥാപനത്തിൽ ടെലഫോൺ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറി എ.ജയതിലക്. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് …
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദയാത്രികർക്കായി ജമ്മു കാശ്മീർ സർക്കാർ അടിയന്തര ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കി. വിനോദയാത്രികർക്ക് വിവരങ്ങൾക്കും സഹായത്തിനും 01932222337,…
ജമ്മു: ഇന്നലെ രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന. ലഷ്കർ ഇ തൊയ്ബയുടെ…
ശ്രീനഗർ:ജാതിയേത് മതമേത് എന്ന് ചോദിച്ചു ഭീകരർ നടത്തിയ ഈ ആക്രമണം രാജ്യത്തെ ആഭ്യന്തര സംഘർഷം ഉണ്ടാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് ഈ…