ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കുഞ്ഞുമോന്‍ താമസിച്ചു വരുന്ന വള്ളികാവിലുള്ള വാടക വീട്ടില്‍വെച്ചാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തി വന്നത്. ഇയാളുടെ അടുത്തു വരുന്നവരെ ദുര്‍മന്ത്രവാദവും ആഭിചാരക്രിയയും വ്യാജ ചികിത്സയുടെയും പേരില്‍ പണം തട്ടിയെടുക്കുകയാണ് പതിവ്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തട്ടിയതിന് ഇയാക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതാണ്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹീം, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം:തൃക്കടവൂർ കോട്ടയ്ക്കകം കൃഷ്ണ മന്ദിരത്തിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ സഹധർമ്മിണി ലീലാമ്മാൾ(82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 മുളങ്കാടകം ശ്മശാനത്തിൽ…
അഞ്ചൽ: പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ മലമേൽ തമ്പുരാട്ടിയാണ്. കിഴക്കൻ മേഖലയുടെ പ്രധാന ടൂറിസം കേന്ദ്രമായി മാറി കഴിഞ്ഞു മലമേൽ. ധാരാളം…
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ കടത്തി കൊണ്ട് വന്ന നിരോധിത…
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ, വയനകം, കൈപ്പള്ളില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ തരുണ്‍ ആണ് ഓച്ചിറ…
തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് കണ്ടെത്താൻ സാധിച്ചില്ല രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും,കവടിയാറിൽ വീട് നിർമ്മാണം സ്വത്ത് വിവരം…
കൊല്ലം: കുടിവെള്ളം എടുക്കാൻ വള്ളത്തിൽ പോയ യുവതിയ്ക്ക് വള്ളം മറിഞ്ഞ് ദാരുണാന്ത്യം.കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റിനാണ് മരിച്ചത്. ദിവസങ്ങളായി കുടിവെള്ളo…