യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ, വയനകം, കൈപ്പള്ളില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ തരുണ്‍ ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. ഡിസംബര്‍ 6ന് പ്രയാര്‍ സ്വദേശിയായ ഷൈജുവും തരുണും തമ്മില്‍ ഓച്ചിറ ജംഗ്ഷനില്‍ വെച്ച് ഉണ്ടായ തര്‍ക്കത്തില്‍ ഷൈജുവിനെ പ്രതി അസഭ്യം വിളിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് തരുണിന്‍റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താനും ശ്രമിക്കുകയുണ്ടായി. അക്രമത്തില്‍ ഷൈജുവിന്‍റെ കൈയിലെ അസ്ഥിക്ക് പൊട്ടലും ആഴത്തിലുള്ള മുറിവും ഉണ്ടാകാന്‍ ഇടയാക്കി. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് തരുണ്‍. ഓച്ചിറ സബ് ഇന്‍സ്പെക്ടര്‍ നിയാസിന്‍റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ അനു, അനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ…
*എസ്.എഫ്.ഐ കേരളത്തില്‍ സാമൂഹിക പ്രശ്‌നമായി മാറി;പുതിയ തലമുറയെ ക്രിമിനലുകളാക്കി മാറ്റുന്നതില്‍ നിന്നും സി.പി.എം പിന്‍മാറണം; ലഹരിക്കെതിരെ ആഞ്ഞടിച്ച അതേ മുഖ്യമന്ത്രി…
തിരുവനന്തപുരം : ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെയെന്ന് വിമർശനം. വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ. കൂട്ടുകക്ഷി ഭരണമാണെന്ന് CPM…
ചവറ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ,…
മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി…
കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ എടിഎം കവർച്ചാശ്രമം നടത്തിയ കോവിൽ പെട്ടി വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി.…