ടൂർ പാക്കേജ് നൽകുന്ന കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ രാഹുൽ കുമാർ(26), സാദ് സെയ്ഫി(21), ഹർപ്രീത് ബൻസൽ(27), ഗഗൻ സലൂജാ26), കപിൽ സിംഗ്(26), അങ്കിത് സിംഗ്(23) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടക്കൽ സ്വദേശിയുടെ പരാതിയിൽ കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടിയിലായത്. ഈ മാസം 19-ാം തീയതി ടൂർ പാക്കേജ് നൽകുന്ന ക്ലബ്ബ് റിസോർട്ടോ എന്ന സ്ഥാപനത്തിൽ നിന്നാണെന്നു പറഞ്ഞു പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഈ സ്ഥാപനത്തിന്റെ മെമ്പർഷിപ്പ് എടുത്താൽ രണ്ട് രാത്രി ഇൻഡ്യയിൽ എവിടെ വേണമെങ്കിലും താമസിക്കുവാനുള്ള ഒരു ഗിഫ്റ്റ് വൗച്ചറും കൂടാതെ പ്രശസ്തമായ സിനിമ തീയറ്ററിലെ രണ്ട് ടിക്കറ്റും നൽകാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് കൊല്ലം തേവള്ളിയിലുള്ള പ്രശസ്തമായ സ്വകാര്യ ക്ലബ്ബിൽ വച്ചു മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നതായ് അറിയിക്കുകയും അതിൽ പങ്കെടുക്കുവാൻ ക്ഷണിക്കുകയും ചെയ്യ്തു. മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുക്കാൻ എത്തിയ പരാതിക്കാരനിൽ നിന്നും ഒരു ലക്ഷം രൂപ മെമ്പർഷിപ്പ് ഫീസായി വാങ്ങിയ ശേഷം വീണ്ടും ഒരു ലക്ഷം രൂപ കൂടി നൽകിയാലെ മെമ്പർഷിപ്പ് വൗച്ചർ നൽകൂ എന്ന് പറഞ്ഞ് ചതിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ സംഘം മൂന്ന് ദിവസമായി ഇവിടെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി വരികയായിരുന്നു എന്നും നിരവധി ആളുകളിൽ നിന്ന് ഇപ്രകാരം പണം കൈപ്പറ്റിയിട്ടുള്ളതായും കണ്ടെത്താൻ കഴിഞ്ഞു. കൊല്ലം എ.സി.പി യുടെ മേൽനോട്ടത്തിലും വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്.ഐ മാരായ രാജേഷ്, ജയലാൽ എസ്.സി.പി.ഒ മാരായ ശ്രീലാൽ, ദീപു ദാസ്, രതീഷ്, സി.പി.ഒ മാരായ സുരേഷ്, സലീം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്
കൊല്ലം:തൃക്കടവൂർ കോട്ടയ്ക്കകം കൃഷ്ണ മന്ദിരത്തിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ സഹധർമ്മിണി ലീലാമ്മാൾ(82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 മുളങ്കാടകം ശ്മശാനത്തിൽ…
അഞ്ചൽ: പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ മലമേൽ തമ്പുരാട്ടിയാണ്. കിഴക്കൻ മേഖലയുടെ പ്രധാന ടൂറിസം കേന്ദ്രമായി മാറി കഴിഞ്ഞു മലമേൽ. ധാരാളം…
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ കടത്തി കൊണ്ട് വന്ന നിരോധിത…
ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന് മകന്…
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ, വയനകം, കൈപ്പള്ളില്‍ വീട്ടില്‍ ഗോപാലകൃഷ്ണന് മകന് തരുണ്‍ ആണ് ഓച്ചിറ…
തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് കണ്ടെത്താൻ സാധിച്ചില്ല രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും,കവടിയാറിൽ വീട് നിർമ്മാണം സ്വത്ത് വിവരം…