ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ ബാഗ്ലൂരില്‍ നിന്നും കടത്തി കൊണ്ട് വന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. കേരളപുരം മാമൂട് അനസ് മന്‍സിലില്‍ സുധീര്‍ മകന്‍ 22 വയസ്സുള്ള ആഷിക് ,കൊറ്റങ്കര വേലങ്കോണം പുത്തന്‍ കുളങ്ങര ജസീലാ മന്‍സിലില്‍ അന്‍സര്‍ മകന്‍ 20 വയസ്സുള്ള അന്‍വര്‍ഷാ എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കര്‍ബല ജംഗ്ഷനില്‍ എത്തിയ പോലീസ് സംഘത്തെ കണ്ട് റെയില്‍വേ നടപ്പാലത്തിന് താഴത്തെ പടിയില്‍ ആഷിക്കും അന്‍വര്‍ഷായും പരുങ്ങി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആഷിക്കിന്‍റെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും 45 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ ബാംഗ്ലൂരില്‍ നിന്നും എംഡി എം എ യുമായി ടൂറിസ്റ്റ് ബസ്സില്‍ ആലപ്പുഴയില്‍ വന്നിറങ്ങിയശേഷം അവിടെനിന്നും ട്രെയിന്‍ മാര്‍ഗ്ഗം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം കൊണ്ടാണ് പ്രതികള്‍ ആര്‍ഭാട ജീവിതം നയിച്ച് വന്നിരുന്നത്. കൊല്ലം എ.സി.പി ഷെരീഫിന്‍റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എസ് ഐ മാരായ ഷബ്ന സവിരാജ് എ എസ് ഐ സതീഷ് കുമാര്‍ സിപിഓ മാരായ സുനേഷ് ,ദീപക്, ലിനേഷ്, ഡാന്‍സാഫ് ടീമിലെ എസ് ഐ രാജേഷ്, ബൈജു ജെറോം, ഹരിലാല്‍, എസ്സിപിഒ മാരായ സുനില്‍, സജു, സീനു, മനു, ശ്രീജു, സാജ്, ജോജില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…
തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…