കൊല്ലം: കൊല്ലം നഗരത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും എംഡി എം എപിടികൂടി. കൊല്ലം അമൃതകുളം സ്വദേശികളായ രണ്ടുപേരും കിളികൊല്ലൂര്‍ സ്വദേശിയായ മറ്റൊരു യുവാവുമാണ് ഇരവിപുരം പോലീസും സിറ്റി ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
മുണ്ടയ്ക്കല്‍ അമൃതകുളം ചേരിയില്‍ തെക്കേവിളയില്‍ തോട്ടത്തില്‍ വീട്ടില്‍ ആഷ്ലി (28) കിളികൊല്ലൂര്‍ നഗര്‍ മാമ്പള്ളി വടക്കത്തില്‍ അല്‍അമീന്‍(28), മുണ്ടയ്ക്കല്‍ അമൃതകുളം അഭിശ്രീ 13ല്‍ അഭിനവ് (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാല് ഗ്രാം എംഡിഎം എ യും 45 എംഡിഎംഎ പാക്കറ്റ് ചെയ്യുന്നതിനുള്ള കവറുകളും 4000 രൂപയും പിടിച്ചെടുത്തു. കൂടാതെ കാന്തം ഘടിപ്പിച്ച എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച് പൗച്ചും ഒന്നാം പ്രതിയുടെ സ്‌കൂട്ടറില്‍ നിന്നും ഒരു വടിവാളും കണ്ടെടുത്തു.ഒന്നാംപ്രതി ആഷ്ലിക്ക് കൊണ്ടുവന്ന എംഡിഎംഎ രണ്ടും മൂന്നും പ്രതികള്‍ക്ക് വില്‍പ്പന നടത്തുന്നതിനിടയിലാണ് പോലീസ് റെയ്ഡ് നടത്തിയതും അറസ്റ്റിലായതും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടരുമെന്ന് കൊല്ലം എസിപി എസ്.ഷെറീഫ് അറിയിച്ചു.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.