കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു മകന്‍ ചന്ദ്രന്‍ (45) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ 2. 30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കന്യാകുമാരി സ്വദേശി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂര്‍ക്ക് യാത്ര ചെയ്തു വരികയായിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ബസ് എത്തിയ സമയം ഇയാളുടെ കഴുത്തില്‍ കിടന്ന മാല പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ പ്രതിയെ യാത്രക്കാര്‍ ഉള്‍പ്പടെയുള്ള സംഘം തടഞ്ഞു വയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പോലീസ് എസ് എച്ച് ഓ അനില്‍കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ രാജു ഷൈജു സി പി ഓ മാരായ അനു ആര്‍ നാഥ്, രമേശ്, സുനേഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ്…
തിരുവനന്തപുരം :പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രാണ്ടം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,…
കൂത്താട്ടുകുളം: നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തട്ടിക്കൊണ്ടുപോയ കൗൺസിലർ കലാ രാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും . സംഭവത്തിൽ സിപിഐഎം കൂത്താട്ടുകുളം…
കണ്ണൂര്‍: സിപിഐഎം പ്രവർത്തകൻ യു.കെ സലീം വധക്കേസ്. മകനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയെന്ന് സലീമിന്റെ പിതാവ്. തലശേരി കോടതിയിൽ മൊഴി…
ശ്രീ നഗര്‍: ജമ്മു കശ്മീരിൽ നിന്നും ഞെട്ടിക്കുന്ന സഭവങ്ങളാണ് പുറത്തു വരുന്നത്. ജാഗ്രതയോടെ കേന്ദ്രം. രജൗറിയില്‍ ആറാഴ്ചക്കിടെ 16 പേരുടെ…