കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട തുടർന്ന് പോലീസ്. കുസാറ്റ് പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലുമാണ് പോലീസിന്റെ മിന്നൽ പരിശോധന.പരിശോധനയിൽ ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ രാത്രി വൈകി നടന്ന മിന്നൽ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെയാണ്,കൊച്ചിൻ സർവകലാശാല പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലും പോലീസ് ഇന്നലെ രാത്രി പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായാണ് കുസാറ്റിന് പുറത്തുള്ള സ്ഥലങ്ങളിലും വിദ്യാർഥികൾ ഒത്തുകൂടുന്ന ഇടത്തും പൊലീസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെയും ഡാൻസാഫിൻ്റെയും നേതൃത്വത്തിലെ മിന്നൽ പരിശോധന. രണ്ട് ഗ്രാം മയക്കുമരുന്ന് പിടികൂടി . ഒരാളെ കസ്റ്റഡിയിലെടുത്തു.മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനായി നഗരത്തിലും പരിശോധന പോലീസ് കർശനമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം.അതിനിടെ കൊച്ചിയിൽ എംഡിഎംഎ യുമായി 2 പേർ പിടിയിൽലായി. തോപ്പുംപടിയിൽ നിന്നും, എറണാകുളം SRM റോഡിൽ നിന്നുമാണ് രണ്ടു പേർ പിടിയിലായത്. അരുൺ കുമാർ, മുഹമ്മദ് സനൂപ് എന്നിവരാണ്.സനൂപിൽ നിന്ന് 10.45 ഗ്രാമും അരുണിൽ നിന്ന് 13. 23 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു ഡാൻസാഫ് സംഘമാണ് ഇരുവരെയും പിടികൂടിയത്.
മുഖത്തല: ത്രിക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78)നിര്യാതനായി. ഭാര്യ ജമീലബീവി(റിട്ട. ഹെൽത്ത് സർവീസ് ) മക്കൾ…
കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30),…
CPI ദേശീയ എക്സിക്യൂട്ടീവ് അംഗം സ:പി.സന്തോഷ്കുമാർ MP അഭിനയിച്ച, ജോഷി വള്ളിത്തല സംവിധാനം ചെയ്ത സിനിമ തിരുത്ത് ഈ മാസം…
തളിപ്പറമ്പ:പറശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്‌ജുകളിൽ പൊലിസിൻ്റെ മിന്നൽ പരിശോധന.തളിപ്പറമ്പ് ഡി വൈ എസ് പി : പ്രദീപൻ കണ്ണിപൊയിൽ പ്രിൻസിപ്പൽ…
നെടുമുടി. ഓർമയായത് നാഗ സ്വര വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യയായ ഗായിക രാധാ മോഹനൻ (62). ചേന്നങ്കരി പുതുപ്പറമ്പ് വീട്ടിൽ…
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ…