തളിപ്പറമ്പ് : പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു . പുളിംപറമ്പ് തോട്ടറമ്പിലെ ആരംഭൻ സ്നേഹമെർലിനെയാണ് തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പോലിസ് സ്റ്റേഷൻ പരിധിയിലെ സ്കുൾ വിദ്യാർത്ഥിനിയായ പന്ത്രണ്ട് കാരിയുടെ ബാഗിൽ നിന്നും അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് പീഡന നടന്നത് തിരിച്ചറിഞ്ഞത്. സ്കുൾ അധികൃതർ രക്ഷിതാക്കള വിവരം അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിൽ പീഢനം നടന്നത് വ്യക്തമായതോടെ പോലിസിൽ പരാതി നല്കുകയായിരുന്നു . പല തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പീഢനത്തിലാണ് പോലിസ് കേസ്സെടുത്തത്. നേരത്തെയും സമാനമായ കേസിൽ പ്രതിയായിരുന്നു സ്നേഹമെർലിൻ. നേരത്തെ ഒരു പതിനാല് കാരനെയും സ്നേഹമെർലിൻ പീഢിപ്പിച്ചതായി അറിയുന്നു . സി പി ഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായ കോമത്ത് മുരളീധരനെ കഴിഞ്ഞ വർഷം ഫെബ്രവരി 3ന് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ആക്രമിച്ച് പരിക്കേല്പിച്ച കേസിലും പ്രതിയാണ് സ്നേഹമെർലിൻ പ്രതിയെ താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് കേടതി കണ്ണുർ വനിത ജയിലിൽ റിമാൻഡ് ചെയ്തു.
റിപ്പോർട്ടർ : രാജൻ തളിപ്പറമ്പ്
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം" -- ജോയിന്റ് കൗൺസിൽ തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി…
സംസ്ഥാന ക്ഷീര സഹകാരി പുരസ്കാരം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സജു ജെ എസ് ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപയാണ്…
ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ…
സാംസ്‌ക്കാരിക വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സമം സാസ്‌ക്കാരികോത്സവത്തിന്റെ നാലാം പതിപ്പ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ…
ജില്ലയിൽ ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും കാസർകോട് ജില്ലയിൽ പരപ്പ ആസ്പിരേഷന്‍ ബ്ലോക്ക് പരിധിയില്‍ മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്കും പാര്‍ക്കിസണ്‍സ്,…
കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കള്ളും…