കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് പറയനാകില്ല. കര്‍ശനമായ നടപടി വേണം.ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. സിപിഎമ്മുകാര്‍ പ്രതികളായ എല്ലാ ലഹരിക്കേസുകളിലും പ്രതികളെ ജാമ്യത്തില്‍ വിടുന്നത് പതിവായി. സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്താല്‍ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍.അല്ലെങ്കില്‍ ഉടന്‍ സ്ഥലം മാറ്റുകയും ചെയ്യും. മദ്യവും ലഹരിയും വിറ്റ് വരുമാനം ഉണ്ടാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെ.സുധാകരന്‍ പറഞ്ഞു.സര്‍ക്കാരിന് ലഹരിമാഫിയയോടാണ് പ്രതിബദ്ധത. കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി. മയക്കു മരുന്ന വ്യാപാരത്തിന് എസ്.എഫ്.ഐ നേതാക്കള്‍ ഒത്താശ ചെയ്യുകയാണ്. ലഹരിവ്യാപനത്തെ തടയുന്നതിനായി എല്ലായിടത്തും പരിശോധന ശക്തമാക്കണം. കര്‍ശന നടപടികളാണ് വേണ്ടത്. പക്ഷെ അത് ആരോടാണ് പറയേണ്ടത്? ഉത്തരവാദിത്തപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.
കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലില്‍ എസ്.എഫ്.ഐ നേതാക്കളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.ഈ നാട് ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെയാണ് ഇതിന്റെ ഗൗരവം വര്‍ധിക്കുന്നത്.ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ലഹരി മരുന്ന് വില്‍പ്പന നടത്തി ജീവിക്കുന്ന ഇടത്തേക്ക് നാടെത്തിയിരിക്കുകയാണ്. കള്ളില്‍ നിന്നും കഞ്ചാവില്‍ നിന്നും ഈ നാടിനെ മോചിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം.ലഹരിയില്‍ നിന്നുള്ള മോചനത്തിനായി ഒരു യുദ്ധപ്രഖ്യാപനമാണ് കെപിസിസി നടത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുള്ള സാമൂഹ്യജീവിതം വേണമോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും കെ.സുധാകരന്‍ പറഞ്ഞു.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.