ന്യൂഡെല്‍ഹി: ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു. സംഭവത്തിൽ സുഹൃത്ത് അടക്കം രണ്ടുപേർ അറസ്റ്റിൽ.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് വനിതയാണ് ക്രൂരതയ്ക്കിരയായത്.ഡൽഹി മഹിപാൽപൂരിലെ ഹോട്ടലിൽ വച്ചാണ് ബ്രിട്ടീഷ് വനിത ബലാത്സംഗത്തിന് ഇരയായത്
സംഭവത്തിൽ കൈലാഷ് , വസിം എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ കൈലാഷ് ഇൻസ്റ്റഗ്രാം വഴിയാണ് ബ്രിട്ടീഷ് വനിതയുമായി സൗഹൃദത്തിലാവുന്നത്.
ഇന്ത്യയിലേക്ക് സന്ദർശനത്തിന് എത്തിയപ്പോൾ യുവതിയെ കാണാം എന്ന് കൈലാഷ് പറഞ്ഞിരുന്നു. മഹാരാഷ്ട്രയും ഗോവയും സന്ദർശിച്ചതിനുശേഷം യുവതി കൂടിക്കാഴ്ചയ്ക്കായി കൈലാഷിനെ ക്ഷണിച്ചു എന്നാൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും ഡൽഹിയിലേക്ക് എത്താനും കൈലാഷ് യുവതിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെത്തിയ യുവതി ഹോട്ടലിൽ മുറിയെടുത്തു. കൈലാഷ് സുഹൃത്ത് വസിമിനൊപ്പം ഹോട്ടലിലേക്ക് എത്തി മൂവരും ചേർന്ന് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇരുവരും ചേർത്ത് യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നാലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സംഭവത്തിൽ ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈകമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.
തളിപ്പറമ്പ് : പട്ടുവം അരിയിൽ യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു…
ഓൺലൈൻ മാധ്യമങ്ങളുടെ പേരിൽ ബ്ലാക്ക്മെയിൽ; അന്വേഷണത്തിന് ഉത്തരവ് തിരുവനന്തപുരം: ഓൺലൈൻ മാധ്യമങ്ങളുടെയും യൂട്യൂബ് ചാനലുകളുടെയും പേരിൽ ബ്ലാക്ക്‌മെയിൽ ചെയ്‌ത് പണം…
ഞാൻ കണ്ടറിഞ്ഞ മലയാള ദളിത് സാഹിത്യ രംഗത്തെ അധികായന്മാരെല്ലാം മൺമറഞ്ഞു. ടി.കെ.സി. വടുതല, സി. അയ്യപ്പൻ, ഡോ. എം. കുഞ്ഞാമൻ,…
ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി വാർഷികോത്സo "Zest'25" ആര്യ സമാജ് സെന്റർ ഓഡിറ്റോറിയം, ഗ്രേറ്റർ കൈലാഷിൽ സംഘടിപ്പിച്ചു.…
സംസ്ഥാന സർക്കാരിന്റെ കേരളശ്രീ അവർഡിന് അർഹയായ ഷൈജ ബേബിയെ എ ഐ ടി യു സി സംസ്ഥാന കൌൺസിൽ ആദരിച്ചു.…
പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷം ശിവാജി എൻക്ലേവിലെ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിച്ച…