മുംബൈ- താനൂർ : താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. പനവേലിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാകും മുംബൈയ്ക്ക് വണ്ടികയറിയത്. വളരെ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. പനവേലിയിൽ ഒരു ബ്യൂട്ടിപാർലറിൽ മുടി ട്രിം ചെയ്തതിൻ്റെ വീഡിയോ പോലീസ് കണ്ടെത്തി.താനൂരിൽ നിന്നു തിരൂരിലെത്തിയ പെൺകുട്ടികൾ അവിടെ നിന്നു ട്രെയിൻ മാർഗം ആദ്യം കോഴിക്കോട്ടും പിന്നീട് അവിടെ നിന്നു യുവാവിനൊപ്പം മുംബൈയിലേക്കും പോയെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികൾ യുവാവിനെ പരിചയപ്പെട്ടത് എന്നാണ് പൊലീസ് നൽകുന്ന സൂചന.മുംബൈ പോലീസിൻ്റെ സഹായത്തോടെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.രണ്ട് മൂന്ന് ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു.
ഇൻസ്റ്റായുവായി ബന്ധപ്പെടുത്തിയ പരിചയം. പ്രണയമോ , അതോ സൗഹൃദമോ, രണ്ടു കുട്ടികളോട് കാട്ടിയ സൗഹൃദം എന്തിന്, മുംബൈയിലേക്ക് വണ്ടി കയറാൻ കാരണമെന്ത്, ഈ യുവാവിന്റെ നേരത്തെയുള്ള പ്രവർത്തികൾ ജീവിതം എല്ലാം അന്വേഷിക്കേണ്ടിവരും. ഇത് ആദ്യ സംഭവമാണോ?സ്ഥിരം കലാപരിപാടിയാണോ ഈ യാത്രകൾ?പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളെ എന്തിന് സംശയിക്കണം.
കണ്ണൂർ:ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുംആറളം ഫാമിൽ പട്ടികവർഗ…
മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.…
കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ - പുരാവസ്തു -…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം…
സംസ്ഥാനത്ത് വളരെ വേഗത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16 ലക്ഷം…
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍…