ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി മകന്‍ അജ്മല്‍ എന്ന മുഹമ്മദ് ഫാസില്‍ ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. ജനുവരി 18 -ാം തീയതി രാത്രി 8 മണിയോടെ ക്ലാപ്പന ഒതളത്തും മൂട്ടില്‍ വച്ച് പ്രതിയായ ഫാസില്‍ ഉള്‍പ്പെട്ട സംഘം ബൈക്കില്‍ വരുകയായിരുന്ന ക്ലാപ്പന സ്വദേശികളായ യുവാക്കളെ തടഞ്ഞ് നിര്‍ത്തുകയും ബൈക്കിന്‍റെ ചാവി ഊരിയെടുക്കാന്‍ ശ്രമിക്കുയും ചെയ്തു. ബൈക്കില്‍ വന്ന യുവാക്കള്‍ ഇത് തടഞ്ഞതോടെ പ്രതിയുള്‍പ്പെട്ട സംഘം കൈയില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പ്രതിയോടെപ്പം എത്തിയ കൂട്ടാളികള്‍ ആക്രമത്തിന് സഹായം നല്‍കുകയും ആയിരുന്നു. യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘം ബൈക്ക് കവര്‍ച്ച ചെയ്തുകൊണ്ട് പോവുകയും ചെയ്തു. പരിക്കേറ്റ യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സംഘത്തിലെ ഹരിയേയും ഷാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓച്ചിറ സ്റ്റേഷന്‍ എസ്.ഐ നിയാസ്, എ.എസ്.ഐ ഹരികൃഷ്ണന്‍, എസ്.സിപിഒ മാരായ അനു, രാഹുല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
വർക്കല:തിരുവനന്തപുരം : സംഘപരിവാരങ്ങളുടെ നേത്യത്വത്തിൽ ഉപനിഷത്തുകളെയും വേദങ്ങളെയും തെറ്റായി വ്യാഖ്യനിച്ച്കൊണ്ട് അനാചരങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയെ വീണ്ടുമൊരു ഭ്രാന്താലയമാക്കുകയാണെന്ന് സിപിഐ സംസ്ഥാന…
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. ഇന്ത്യയുടെ ദേശീയത എന്നത് ഹൈന്ദവ ദേശീയതയാണെന്നാണ് ആര്‍എസ്എസ്-സംഘ്പരിവാര്‍ ശക്തികള്‍ കരുതുന്നത്. മോഡി…
കൊട്ടാരക്കര : സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല്‍ അഞ്ചു വരെ…
കൊച്ചി:സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ"വാഴ "എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് " വാഴ II -…
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ പരോൾ ലഭിച്ച് പുറത്തിറങ്ങി. 15 ദിവസത്തെ പരോളിൽ…
മലപ്പുറം: വെള്ളാപ്പള്ളിയുടെ വിവാദപ്രസംഗംകേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമപദേശം. മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി…