“വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി”

സിന്ധു ദുര്‍ഗ്.മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മരത്തിൽ ചങ്ങല കൊണ്ട് ബന്ധിപ്പിക്കപ്പെട്ട നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്ന ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.സിന്ധു ദുര്‍ഗിലെ വനത്തിനുള്ളിൽ കാലിമേയ്ക്കാന്‍ പോയവരാണ് ശനിയാഴ്ച വൈകീട്ട് സ്ത്രീയെ കണ്ടെത്തുന്നത്. കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിനൊടുവിലാണ് എല്ലും തോലുമായ നിലയിൽ സ്ത്രീയെ കാണുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ആദ്യം സാവന്ദ്വാഡി ആശുപത്രിയിലേക്കും അവിടെ നിന്ന് ഗോവാ മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവരിൽ നിന്ന് ഒരു അമേരിക്കൻ പാസ്പോർട്ടും ആധാർകാർഡും കണ്ടെത്തി. പാസ്പോർട് വിവരമനുസരിച്ച് വിസാകാലാവധി പത്ത് വർഷ മുൻപ് അവസാനിച്ചതാണ്. തുടർന്ന് അനധികൃതമായി ഇന്ത്യയിൽ തുടർന്നതാവാനാണ് സാധ്യത. ആധാർ കാർഡ് കിട്ടിയതിനെക്കുറിച്ചും ദുരൂഹതയുണ്ട്. ആധാർ വിവരം അനുസരിച്ച് ലളിതാ കായ് എന്നാണ് ഇവരുടെ പേര്. 50 വയസുണ്ട്. തമിഴ്നാട് വിലാസമാണ് നൽകിയിരിക്കുന്നത്. മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്ന ഇവരിൽ നിന്ന് പൊലീസിന് വിശദമായ മൊഴി എടുക്കാനായിട്ടില്ല. ഭക്ഷണവും വെള്ളവുമില്ലാതെ 40 ദിവസത്തോളമായി എന്നും താൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും അവശനിലയിൽ ഇവർ എഴുതി നൽകിയിട്ടുണ്ട്. ഭർത്താവാണ് തന്നെ കാട്ടിൽ കൊണ്ട് വന്ന് കെട്ടിയിട്ടതെന്നും പറയുന്നു. ഇക്കാര്യങ്ങളിലൊന്നും പൊലീസിന് സ്ഥിരീകരണമില്ല. അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

News Desk

Recent Posts

കോൺഗ്രസുകാർ ഇടുന്ന അധിക്ഷേപ കമൻ്റ്കൾ കാണുന്നുണ്ട് പാവം കൂലി എഴുത്തുകാർ.സി.പിഎം സി.പി ഐ ക്കാർ മാന്യമായേപെരുമാറു. പത്മജ വേണുഗോപാൽ

എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പരമാവധി കോൺഗ്രസുകാർ കാണുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം... അധിക്ഷേപ കമന്റുകൾ എഴുതുന്ന പാവം കൂലി തൊഴിലാളികളോട്..…

2 hours ago

വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…

12 hours ago

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

13 hours ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

14 hours ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

14 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

14 hours ago