Crime News

“കൊലപാതക ശ്രമം: പ്രതികളെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി “

മുന്‍ വിരോധം നിമിത്തം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതികളെ തിരികെ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കൊട്ടിയം, എന്‍.എസ്.എസ് കോളേജിന് സമീപം തെങ്ങുവിള വീട്ടില്‍ അബുബഷീര്‍ മകന്‍ ഷാഹുല്‍ ഹമീദ്(23), തൃക്കോവില്‍വട്ടം കുന്നുവിള വീട്ടില്‍ വിജയപ്പന്‍ മകന്‍ വിനോദ്(39) എന്നിവരാണ് കണ്ണനല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. മുഖത്തല സ്വദേശിയായ അനന്തുവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇവരെ പോലീസ് പിടികൂടിയത്. മുന്‍വിരോധം നിമിത്തം കഴിഞ്ഞ ക്രിസ്തുമസ് ദിനം രാത്രി 10.45 മണിയോടെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം അനന്തുവിനെ മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അനന്തുവിന്‍റെ തലയിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഘത്തില്‍ ഉല്‍പ്പെട്ട മുഖ്യ പ്രതിയായ വടക്കേമുക്ക് ഷര്‍മിമന്‍സിലില്‍ ഷഹാറിനെ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് സംഘം പിടികൂടിയിരുന്നു. എന്നാല്‍ സംഭവ ശേഷം വിദേശത്തേക്ക് കടന്ന കൂട്ട് പ്രതികളായ ഇവരെ പിടികൂടാനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രതികളെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.രാജേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ബി.എന്‍ ജിബി, സി.പി.ഓ മാരായ മുഹമ്മദ് ഹുസൈന്‍, വിഷ്ണു രാജ്, ഷാനവാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ചെന്നൈ വിമാനത്താവളത്തിലെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

News Desk

Recent Posts

കനത്ത മഴ; തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു, മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി.

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും…

2 hours ago

സിവിൽ സർവീസ് പരിമിതപെട്ടാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയില്ല കെ.പി ഗോപകുമാർ.

കൊല്ലം :സിവിൽ സർവീസ് പരിമിതപെട്ടാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് സാധിക്കാതെ വരും.അത് രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കും.…

2 hours ago

“തൃശൂരിലെ ബിജെപി ജയം കോൺഗ്രസ് വോട്ട് കൊണ്ടെന്ന് മുഖ്യമന്ത്രി”

ചേലക്കര: ഇടത് മുന്നണിയുടെ ചേലക്കര നിയോജക മണ്ഡലം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന്…

4 hours ago

“പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും:നിയമപരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തി”

പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ…

4 hours ago

“കുണ്ടറ-പള്ളിമുക്ക് മേല്‍പ്പാലത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി”

കുണ്ടറ: കുണ്ടറ-പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. മേല്‍പ്പാല നിര്‍മാണത്തിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആര്‍ബിഡിസികെയെ…

5 hours ago

കോഴ വാഗ്ദാനം പിന്നിൽ ആൻറണി രാജുവെന്ന് വെളിപ്പെടുത്തൽ:തോമസ് കെ. തോമസ്

ആലപ്പുഴ: മന്ത്രിയാകാനും എൻസിപി അജിത്ത് പവാർ പക്ഷത്ത് ചേരാനും രണ്ട് എം എൽ എ മാർക്ക് താൻ 100 കോടി…

5 hours ago