Crime News

കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുന്നു.

കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴി‌ഞ്ഞ ചൊവ്വാഴ്ച പുല‍ർച്ചെയാണ് നവീൻ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻ‌കൂർ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.

എഡിഎം നവീൻ ബാബുവിന്റെ അവസാന മെസേജ് പുലർച്ചെ 4.58ന് , സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പ‍റുകൾനൽകിയിട്ടുണ്ട്.

എഡിഎം നവീൻ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂർ കളക്ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകളാണ് നവീൻ ബാബു കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 4.58 നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ ഏറെ വൈകിയാണ് ഉദ്യോഗസ്ഥ‍ർ ഈ മെസേജ് കണ്ടത്.അപ്പോഴേക്കും നവീൻ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീൻ ബാബുവിന്റെ മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോൺ നമ്പറുകൾ അയച്ച് നൽകിയത്. കഴുത്തിൽ കയർ മുറുകിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഈ സമയത്ത് സ്ഥലത്ത് മറ്റ് ആരുടെയും സാന്നിധ്യവും ഉണ്ടായിട്ടില്ലെന്നാണ് നി​ഗമനം. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ല. ആത്മഹത്യാക്കുറിപ്പും കിട്ടിയിട്ടില്ല. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇനിയും കുടുംബത്തിനോ മാധ്യമങ്ങൾക്കോ ലഭിച്ചിട്ടില്ല.

News Desk

Recent Posts

സി.പി ഐ എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ നിന്ന് മാർച്ചിലേക്ക് മാറ്റി .

സി.പി ഐ എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ നിന്ന് മാർച്ചിലേക്ക് മാറ്റി ബംഗാൾ സംസ്ഥാന സമ്മേളന തീയതിയും കേരളത്തിലെ തീയതിയും…

3 hours ago

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ ഉടനെത്തും നാളെയും വയനാട്ടിൽ ഉണ്ടാകും.

കൽപ്പറ്റ : കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ ഉടനെത്തും.എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകിട്ടോടെ പ്രിയങ്ക…

4 hours ago

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

തിരുവനന്തപുരം: മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണo,തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം…

10 hours ago

ന്യൂനമര്‍ദ്ദം ഇന്ന് തീവ്രമാകും, നാളെ ചുഴലിക്കാറ്റ്; കേരളത്തില്‍ വെള്ളിയാഴ്ച വരെ മഴ,

തിരുവനന്തപുരം : മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ തീവ്ര…

11 hours ago

ആധുനിക യുഗത്തിൽപ്പോലും വോട്ടവകാശം വിനിയോഗിക്കാനറിയാത്തവരാകരുത്,നാം.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് എത്ര നാളായി എന്നറിയാത്തവരാരും ഉണ്ടാകില്ല. ഒരാൾ രണ്ടെടുത്തു മൽസരിക്കുന്നു രണ്ടെടുത്തും ജയിക്കുന്നു. ഒരു സീറ്റ് രാജിവയ്ക്കുന്നു…

12 hours ago