Crime News

“ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യഉരുളി മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 4 പേർ പിടിയിൽ”

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. മൂന്നു സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായത്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.ഓസ്ട്രേലിയൻ പൗരത്വമുള്ള ഒരു ഡോക്ടറാണ് ഹരിയാനയിൽ പിടിയിലായ പ്രതികളിലൊരാളെന്നാണ് വിവരം. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നാലംഗ സംഘമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തിയത്.ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തിൽ ഹരിയാനയിലേക്ക് കടന്നത്. ഫോർട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു.

News Desk

Recent Posts

മൊട്ട ഗ്ലോബലിന്റെ സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ സമാപിച്ചു.

കോഴിക്കോട് :ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ' സമാപിച്ചു.ശരീര…

2 hours ago

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കരുനാഗപ്പള്ളി:മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട കോന്നി മങ്ങാരം ഹലീന മൻസിലിൽ നാഗൂർ മീരാൻ…

2 hours ago

താലൂക്ക് ആശുപത്രിയിലെ മോഷണം; യുവാവ് പിടിയിൽ

ചവറ:നീണ്ടകര താലൂക്ക് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീയുടെ മൊബൈൽ ഫോണും 3500 രൂപയും മോഷ്ടിച്ചെടുത്ത യുവാവ് പോലീസിന്റെ പിടിയിലായി. ചവറ…

2 hours ago

“ക​ണ്ണൂ​ർ ക​ള​ക്ട​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി”

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ.…

8 hours ago

“പത്തനാപുരത്ത് ആറു വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു”

പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഒരു മാസം…

9 hours ago

“കെഎസ്ആർടിസി ബസിൽ വൻ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വർണം നഷ്ടപ്പെട്ടു”

മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു…

9 hours ago