Crime News

“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പോലീസിന്‍റെ പിടിയിലായി. മുണ്ടയ്ക്കല്‍, പാപനാശം, ശാന്തിനിലയം വീട്ടില്‍ ജോയി മകന്‍ ജോബിന്‍ (19) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ജോബിന്‍ പെണ്‍കുട്ടിയെ ഇയാളുടെ വീട്ടില്‍ വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണി ആക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുമേഷ്, ഷബ്ന എസ്.സി.പി.ഒ മാരായ ഷൈജു, അജയകുമാര്‍, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

News Desk

Recent Posts

“ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍”

ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്‍റെ പിടിയിലായി. കൊല്ലം, മതിലില്‍, കല്ലുകട പുതുവല്‍, രാജന്‍ മകന്‍ ടൈറ്റസ് (38) ആണ്…

12 mins ago

“നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍”

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍. പോത്തന്‍കോട് വാവരയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം…

19 mins ago

“കൊല്ലം കളക്ടറേറ്റ് ബോംബു സ്‌ഫോടനം, വാദം പൂര്‍ത്തിയായി: വിധി ഈ മാസം 29ന്”

കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് വിധി പറയും. നിരോധിത തീവ്രവാദ സംഘടനയായ ബേസ്മൂവ്‌മെന്റ്…

24 mins ago

“പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥി”

പാലക്കാട്:പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള ശോഭ സുരേന്ദ്രന് തന്നെ പാലക്കാട്…

4 hours ago

“സിപിഎമ്മിനെ വിമർശിച്ച് ജി സുധാകരന്റെ കവിത”

തിരുവനന്തപുരം: സിപിഎമ്മിനെ വിമർശിച്ച് മുൻ മന്ത്രി ജി സുധാകരന്റെ കവിത. ബംഗാളിൽ പാർട്ടി നശിച്ചത് ബുദ്ധദേവ ഭട്ടാചാര്യയുടെ തെറ്റായ നയങ്ങൾകൊണ്ട്.…

4 hours ago

“എംഡിഎംഎയുമായി നടി പിടിയിൽ:3 ഗ്രാം എംഡിഎംഎ കണ്ടെത്തി”

പരവൂർ: എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു പരവൂർ പൊലീസിന്റെ…

7 hours ago