Crime News

ഗുണ്ടകൾ പിറന്നാൾ ആഘോഷത്തിനായി ഒരു വീട്ടിൽ ഒത്തുകൂടി, പിന്നെ സംഭവിച്ചത് ജെട്ടിക്കുന്നത്.

എറണാകുളം : പിറന്നാൾ ആഘോഷത്തിനായി ഒത്തുച്ചേർന്ന ഗുണ്ടകളെ വീട് വളഞ്ഞ് പിടികൂടി പൊലീസ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചേരനാല്ലൂർ സ്വദേശി രാധകൃഷ്ണന്റെ വരാപ്പുഴ പുഞ്ചക്കുഴിയിലുള്ള വാടക വീട്ടിലായിരുന്നു ആഘോഷം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വരാപ്പുഴ പൊലീസ് ​ഗുണ്ടകളെ അറസ്റ്റ് ചെയ്തത്.ചാവക്കാട് മണലംകുന്ന് ചെറുതോട്ടു പുറത്ത് അനസ് (25), ആലുവ തായിക്കാട്ടുകര കളത്തിപ്പറമ്പിൽ അർഷാദ് (23), ഹരിപ്പാട് കുഞ്ചനല്ലൂർ എസ്.പി ഹൗസിൽ സൂരജ് (26), ഹരിപ്പാട് വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), വടുതല വെള്ളിന വീട്ടിൽ ഷെറിൻ സേവ്യർ (47), കൂനംതൈ തോട്ടു പുറത്ത് സുധാകരൻ (42), ആലത്തൂർ കൊക്രാട്ടിൽ മുഹമ്മദ് ഷംനാസ് (28), ഏലൂർ കുടിയിരിക്കൽ വസന്ത് കുമാർ (22) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.കാപ്പ ചുമത്തപെട്ട് കൊച്ചി സിറ്റി പരിധിയിൽ നിന്ന് നാടുകടത്തപ്പെട്ടയാളാണ് രാധാകൃഷ്ണൻ. അറസ്റ്റിലായ മുഹമ്മദ് ഷംനാസ് കൊലപാതക കേസിലെ പ്രതിയാണ്. യദുകൃഷ്ണൻ, വസന്ത് കുമാർ എന്നിവർക്കെതിരെയും വധശ്രമത്തിന് കേസുണ്ട്. അനസിന് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ മൂന്നു കേസുകളുണ്ട്. അർഷൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസിൽ പ്രതിയാണ്. സൂരജ് ഹരിപ്പാട് സ്റ്റേഷനിൽ മൂന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഷെറിൻ സേവ്യറിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ 4 കേസുകളുണ്ട്. സുധാകരൻ കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരകായുധമായെത്തി ആക്രമിച്ച കേസിൽ പ്രതിയാണ്.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

3 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

3 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

4 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

9 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

10 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

10 hours ago