കേരള രാഷ്ട്രീയത്തിലെ ടെക്നോക്രാറ്റിൻ്റെ വരവ് നേരത്തെ പിണറായി അറിഞ്ഞു.

കേരള രാഷ്ട്രീയത്തിലെ ടെക്നോക്രാറ്റിൻ്റെ വരവ് നേരത്തെ പിണറായി അറിഞ്ഞു. ഇടതുപക്ഷവ്യതിയാനത്തിനും വലതുപക്ഷ താൽപ്പര്യങ്ങൾക്കും പ്രത്യേക ഉന്നൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി. ഇവിടെ വികസനം സാധ്യമാകണമെന്ന ഒറ്റ അജണ്ടയിലൂന്നി തന്നെ സർക്കാരിൻ്റെ മുന്നോട്ടു പോക്ക്. സിവിൽ സർവീസ് തന്നെ അപ്രസക്തമാക്കുന്ന തരത്തിലേക്ക് പുതിയ ശൈലികൾ ആവർത്തിക്കപ്പെടുകയാണ്.താഴത്തെ പോസ്റ്റുകളിലെ കരാർ വൽക്കരണവും പെൻഷൻ പറ്റുന്ന ജീവനക്കാരുടെ അവകാശങ്ങൾ നൽകുന്നതിലെ വ്യതിയാനങ്ങളും. ആശ്രിത നിയമന വ്യവസ്ഥയിൽ കൊണ്ടുവരുന്ന മാറ്റങ്ങളും ഇടതുപക്ഷസമീപനങ്ങളിലെ മാറ്റങ്ങളെ സൂചിപ്പിക്കുന്നു ഇനി ഇങ്ങനെ പോകാൻ കഴിയില്ലെന്ന് ചിന്തിച്ചു പോവുകയാണ് സർക്കാർ. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി അനുവർത്തിക്കുന്ന നയങ്ങൾ കോർപ്പറേറ്റുകൾക്ക് അനുകൂലമാകുമ്പോൾ കേരളത്തിലെ പുതിയ തലമുറയുടെ ചിന്താഗതി മുന്നേ കാണാൻ മുഖ്യമന്ത്രി ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പുതു തലമുറയെ കേരളത്തിൽ തന്നെ ഉറപ്പിച്ച് നിർത്താനുള്ള ശ്രമമാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും കൂടി പ്ലാൻ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ബിജെ.പിയുടെ പുതിയ പ്രസിഡൻ്റിൻ്റെ അരങ്ങേറ്റം. അദ്ദേഹം ടെക്നോക്രാറ്റ് തന്നെയാണ്. കേരളത്തിൽ വന്നതു മുതൽ വികസനവും യുവാക്കളും അദ്ദേഹത്തിൻ്റെ വാചകങ്ങളിൽ മുഴങ്ങി നിൽക്കുന്നത്. കേരളത്തിലെ ബിജെ.പി ഗ്രൂപ്പു തർക്കങ്ങളുടെ പാർട്ടിയാണ്. അതുകൊണ്ട് തന്നെയാണ് ആ പാർട്ടി കേരളത്തിൽ രക്ഷപ്പെടാത്തതും. അത് കേന്ദ്രം തിരിച്ചറിഞ്ഞതാവാം. പുതിയ പ്രസിഡൻ്റിലൂടെ രാജീവ് ചന്ദ്രശേഖറിനെ ഇങ്ങോട്ടേക്ക് അയച്ചതും. ഗ്രൂപ്പി കളി രാഷ്ട്രീയത്തെ മയപ്പെടുത്താനാകും അദ്ദേഹം ആദ്യം ശ്രമിക്കുക. അതിൽ വിജയിച്ചില്ലെങ്കിൽ കേന്ദ്ര പിന്തുണയോടെ ഗ്രൂപ്പുകളെ അരിഞ്ഞു വീഴ്ത്തുകയാവും ചെയ്യുക.ഇന്നലെ ഒരു പക്ഷം പോസ്റ്റർ വിവാദത്തിലൂടെ കളിച്ച കളി തന്നെ പുതിയ പ്രസിഡൻ്റിന് തലവേദന ഉയർത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലാ ഭാരവാഹികളേയും ഓൺലൈനായും അല്ലാതെയും കണ്ടുകൊണ്ടിരിക്കുകയാണ്അദ്ദേഹം. ഗ്രൂപ്പുകളി രാഷ്ടീയത്തിൽ നിന്നും ബിജെ.പിയെ രക്ഷപ്പെടുത്താൻ പുതിയ അധ്യക്ഷനായാൽ അതിലൂടെ കേരള രാഷ്ട്രീയത്തിൽ കയറിപ്പറ്റാൻ കഴിയുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖർ.കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റുകൾ ഉള്ളത് അമേരിക്കയിലാണ്. അവിടെയുള്ളവർ ഇൻവെസ്റ്റ് ചെയ്താൽ മറ്റുള്ളവരും ഇവിടെ ഇൻവെസ്റ്റ്മെന്റ് ചെയ്യും. സുരക്ഷിതത്വമാണ് എല്ലാവരും ലക്ഷ്യമാക്കുന്നത്. കേരളത്തിൻ അതിനുള്ള സാധ്യത തള്ളി കളയാനാകില്ല. നോക്കു കൂലിയൊക്കെ ഇല്ലാതായെന്നു മുഖ്യമന്ത്രി പറഞ്ഞ സാഹചര്യം നമ്മുടെ മുന്നിലുണ്ട്.കേരളത്തിലെ പുതു തലമുറയുടെ മനസ്സ് ആഴത്തിൽ മനസ്സിലാക്കുവാൻ കഴിയുന്നവരായി മാറുകയാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ എല്ലാം. അത് കേരളത്തിന് മാറ്റം കൊണ്ടുവരാൻ പരിശ്രമിക്കുകയാവും ചെയ്യുക. വരും നാളുകളിൽ ഇവരുടെയൊക്കെ സംഭാവനകൾ എന്തൊക്കെയെന്ന് കാത്തിരുന്നു കാണാം.സമരങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു വരുകയാണ് കേരളത്തിൽ. ഇനി ഒരു സമരവും വിജയിക്കാൻ സാധിക്കില്ല. ആശ മാരൊക്കെ എഴുന്നേറ്റ് പോകാനെ കഴിയു.ചില വാർത്ത മാധ്യമങ്ങളുടെ പിൻബലത്തിൽ നടക്കുന്ന സമരം എത്രയും വേഗം അവസാനിക്കും. കോർപ്പറേറ്റ് വൽക്കരണത്തിൻ്റെ മുന്നേ സഞ്ചരിച്ചുറച്ചു പോയി എല്ലാവരും.കേരളം മാറുകയാണ്. ആരും കാണാത്തിടങ്ങൾ പലതും നാം കാണാൻ പോവുകയാണ്.
പത്രാധിപർ.

News Desk

Recent Posts

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ…

3 hours ago

കൊച്ചിയിൽ ലഹരി വേട്ട, അരകിലോ എംഡിഎംഎ പിടിച്ചു

കൊച്ചി: സിറ്റിയിൽ വൻ ലഹരി വേട്ട. 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി മുഹമ്മദ് നിഷാം അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ…

4 hours ago

ശാസ്താം കോട്ട’ ശുദ്ധജല തടാക തീരത്ത് കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന് നീക്കം

ശാസ്താം കോട്ട: കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അമ്പലക്കടവിന് സമീപം കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന്…

4 hours ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത്

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. പ്രധാനമന്ത്രി പദവിയിൽ എത്തിയശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനം…

4 hours ago

സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുo.

തിരുവനന്തപുരം:അഴിമതി കേസിൽ വിജിലൻസ് പിടിയിലായ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത…

4 hours ago

വൈഗൈ നദീതീരത്തെ ഗോപുരനഗരമായ മധുര ആറ് ദിവസം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷവേദിയായി മാറും.

മധുര:സി.പി ഐ (എം)ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ് ഏപ്രിൽ ഒന്ന് മുതൽ ആറ് വരെ മധുരയിൽ ചേരും.ഒന്നാം തീയതി വൈകുന്നേരമാണ്…

9 hours ago