cinema

അഭിഭാഷകനെ കാണാൻ മുകേഷ് എംഎല്‍എ പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്.

 

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രാജി സമ്മര്‍ദ്ദം ശക്തമായിരിക്കേ മുകേഷ് പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. മുകേഷ് എത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ജിയോ പോള്‍ പ്രതികരിച്ചു.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. മുകേഷുമായി കൂടിക്കാഴ്ച്ച നടത്തണം. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട് എപ്പോള്‍, എവിടെ വരുമെന്നതിനെ കുറിച്ച് അറിയില്ല – ജിയോ പോള്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഏത് സമയത്തും തയാറാണെന്നും എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതുവരെ മുകേഷിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുകേഷിന്റെ ജാമ്യഹര്‍ജി പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നുള്ള വാര്‍ത്ത പൂര്‍ണമായും അഭിഭാഷകന്‍ തള്ളി. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ സമര്‍പ്പിക്കാനുള്ള സമയം പ്രോസിക്യൂഷന് ലഭിച്ചില്ല. അതുകൊണ്ടു തന്നെയാണ് ജാമ്യം കിട്ടിയതെന്നും ഒപ്പം മറ്റു സാങ്കേതിക കാരണങ്ങളും തുണയായെന്നും അഭിഭാഷകന്‍ പറയുന്നു.

മൂന്നാം തിയതി വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് അദ്ദേഹത്തിന് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് ഇന്ന് കൊച്ചിയിലേക്കെത്തുമെന്ന് അറിയിച്ചിട്ടുള്ളത്.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago