പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.എമ്പുരാൻ ഒരു സിനിമ മാത്രമാണ്. അതിനെ അതിന്റ വഴി ക്ക് വിടുകയാണ് നല്ലത്. ആശയത്തെ ആശയം കൊണ്ടു നേരിടുകയാണ് ഭംഗി. എമ്പുരാൻ നൽകുന്ന പാഠം എന്തു തന്നെയായാലും വർത്തമാന കാലം ചർച്ച ചെയ്യും. നീതിയും അനീതിയും തിരിച്ചറിയും. വെറുതെ അതി അതിന്റെ പേരിൽ ഉയർത്തുന്ന തെല്ലാം തെറ്റായ വിചാരങ്ങളിൽ ചെന്നെത്തും. സൈബറിടങ്ങളിൽ വന്നതൊക്കെ വായിക്കാം.
ഭാരത സർക്കാർ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ച മോഹൻലാൽ, എംപുരാൻ എന്ന സിനിമയിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ ഉന്നത അന്വേഷണ ഏജൻസികളെ (ED, IB, NIA) അപകീർത്തിപ്പെടുത്തുന്നതും ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഒരു കലാപകാരിയായി ചിത്രീകരിക്കുന്നതുമായ ഒരു പ്രചാരണ ചിത്രം മാത്രമാണിത്!
2002 ലെ ഗുജറാത്ത് കലാപത്തെ ലജ്ജയില്ലാതെ വളച്ചൊടിക്കുന്ന ഈ ചിത്രം, ഹിന്ദുക്കളെ ക്രൂരരായ വില്ലന്മാരായി ചിത്രീകരിക്കുകയും മുസ്ലീങ്ങളെ നിരപരാധികളായ ഇരകളായി ചിത്രീകരിക്കുകയും ചെയ്യുന്നു.
മിനുസപ്പെടുത്തിയ ഒരു ആഖ്യാനത്തിൽ പൊതിഞ്ഞ എമ്പുരാൻ, അതിന്റെ ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ, മോദി വിരുദ്ധ അജണ്ട മാത്രമായി അധപ്പതിച്ചിരിക്കുന്നു.
ഇന്ത്യൻ സൈന്യത്തിൽ ഒരു ഉയർന്ന പദവി വഹിക്കുന്ന ഒരാൾക്ക് ദേശവിരുദ്ധ പ്രചാരണം നടത്താനും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെ അപമാനിക്കാനും അനുവദിക്കണോ!? ഇയാൾക്ക് ആദരപുരസ്സരം നൽകിയ ലഫ്റ്റ്നൻ്റ് കേണൽ പദവി തിരിച്ചെടുക്കണം.
എമ്പുരാൻ കാണുന്നതിന് മുൻപ്
‘The sabarmathi Report’ കാണുക.
ZEE5 ൽ ഉണ്ട്..
കശ്മീർ ഫയൽസ് കാണുക..
ചാവാ കാണുക..
ഹൽദിഘട്ടും ചിത്തോറും സിംഹഗഡും കാണുക..
കാശിയും മഥുരയും കാണുക.
ഹംപിയും നളന്ദയും കാണുക.
ഇതിനൊന്നും പറ്റിയില്ലെങ്കിൽ മലപ്പുറത്തേക്ക് പോവുക…
അവിടെ ചങ്കുവെട്ടിയും തൂവൂർ കിണറും കാണാം…
പൊരുതി നിലനിർത്തിയതാണീ ഭാരതത്തെ…
ഇസ്ലാമിക വൈദേശിക ഭീകരതയെ തകർത്ത്…
K K Manoj
അല്ലാതെ എടപ്പാളിലെ സുകുമാരന് ഉൾവിളി ഉണ്ടായത് അല്ല ഭാരത ചരിത്രം 😏ഇങ്ങനെ പോകുന്നു സൈബറിടങ്ങളിലെ വാക്കുകൾ ഒരു വശത്ത്.
ഇനി മറുവശം നോക്കാം
കേരളത്തിന്റെ ജനകീയ മനസ്സിനെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയുക എല്ലാവരും എമ്പുരാൻ സിനിമ കാണുക.
എംപുരാൻ്റെ 14 ദിവസത്തേക്കുള്ള ടിക്കറ്റ് രാഗത്തിൽ ഇപ്പോൾ തന്നെ ബുക്ഡ് ആണ് 🤯 എമ്പുരാന് വേണ്ടി മാത്രം തീയറ്ററിന് ഞങ്ങൾ കൊണ്ടുവന്ന മാറ്റങ്ങൾ തൃശ്ശൂർ കോർപ്പറേഷനിലെ സ്റ്റാഫുകൾ മൊത്തം പുലർച്ചെ നാലുമണിക്കത്തെ ഷോ ബുക്ക് ചെയ്തിരിക്കുകയാണ്..
ഗോധ്ര തീപിടിത്തത്തിന് പിന്നിൽ മുസ്‌ലിം ‘തീവ്രവാദികളാണെന്ന’ സിദ്ധാന്തം പ്രചരിപ്പിച്ചത് മോദി സർക്കാരിൻ്റെ ശുപാർശയിൽ ദൽഹി കമ്മീഷണറായിരുന്ന രാകേഷ് അസ്‌താന: മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാർ
ഇന്റര്‍നാഷണല്‍ മോഡ് ഉള്ള സിനിമ, ഇംഗ്ലീഷ് പടം കണ്ടത് പോലെയുള്ള പ്രതീതി’; എമ്പുരാനെ കുറിച്ച് പ്രേക്ഷകന്‍
സിനിമയുടെ പ്രമേയത്തിന് വലിയ കയ്യടികളാണ് ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്.
കഥ എഴുതിയത് മുരളി ഗോപി ആണെങ്കിലും അത് ധൈര്യത്തോടെ ജനങ്ങളിലേക്ക് എത്തിക്കാൻ
ചങ്കൂറ്റം കാണിച്ചത് ഇന്ത്യൻ സിനിമയിൽ പ്രിത്വിരാജ് മാത്രമാണ്…..🔥🔥😍 കൊട് മക്കളെ രാജുവേട്ടന് ഒരു ലൈക്… 👍🏼👍🏼😍
ആദ്യം ഒരു സംവിധായകൻ ആകാനുള്ള ആഗ്രഹം കൊണ്ടും അതിനുവേണ്ടിയുള്ള പരിശ്രമം കൊണ്ടും അയാൾ ഞെട്ടിച്ചു.
ആദ്യത്തെ സിനിമ അതിസൂക്ഷ്മതയോടെ അണിയിച്ചൊരുക്കിയും അതിനു നെടുമ്പള്ളിക്കും മലയാളത്തിനും അപ്പുറത്തു ആരാധകരെ അണിനിരത്തിയും അയാൾ ഞെട്ടിച്ചു.
അതിന്റെ അടുത്തഭാഗം അവതരിപ്പിക്കാൻ അതിഭീമമായൊരു ബഡ്ജറ്റ് തിരഞ്ഞെടുത്തപ്പോൾ അയാൾ പിന്നെയും ഞെട്ടിച്ചു.
അങ്ങനെയൊരു സിനിമയെ ഇന്ത്യ മുഴുവൻ വിപണനം ചെയ്തു തീയറ്ററുകളായ തീയറ്ററുകൾ മുഴുവൻ പിടിച്ചെടുത്തപ്പോൾ അയാൾ പിന്നെയും ഞെട്ടിച്ചു.
അതിനുവേണ്ടി നടത്തിയ പ്രൊമോഷൻ കൊണ്ട്, ഇതും മലയാള സിനിമക്ക് സാധ്യമാണ് എന്നു കണ്മുന്നിൽ കാണിച്ചു തന്ന കച്ചവടപരതകൊണ്ട്, അയാൾ പിന്നെയും പിന്നെയും ഞെട്ടിച്ചു.
എന്നാൽ, അതിലുമെല്ലാം വലിയ ഞെട്ടൽ അയാൾ കരുതിവച്ചത് സിനിമയ്ക്കുള്ളിലായിരുന്നു. പറയാൻ തിരഞ്ഞെടുത്ത, തീർച്ചപ്പെടുത്തിയ, രാഷ്ട്രീയം കൊണ്ട് അയാൾ അതിനുമെല്ലാം അപ്പുറത്തേക്ക് ഞെട്ടിച്ചു കളഞ്ഞു. ഈ പരിശ്രമമെല്ലാം അതു പറയാൻ വേണ്ടി ആയിരുന്നു എന്നറിയുമ്പോഴാണ് എത്രയും വലിയ ഒരു കളിയാണ് അയാൾ കളിച്ചത് എന്നു മനസ്സിലാവുക. അതിന്റെ കേന്ദ്രബിന്ദുവായി അയാൾ അയാളെത്തന്നെ അവതരിപ്പിച്ചു സിനിമ ഏൽപ്പിക്കുന്ന പ്രഹരത്തിന്റെ കാര്യക്കാരനായി.
ഒരായിരം കുറ്റങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സിനിമ ആയിരിക്കാം എമ്പുരാൻ, എന്നാൽ അതിൽ പൃഥ്വിരാജ് എന്ന നടനും സംവിധായകനും അത്രയും ബോധ്യത്തോടെ അവതരിപ്പിക്കുന്ന അതിന്റെ രാഷ്ട്രീയം ഉണ്ടല്ലോ, അതിനു എഴുന്നേറ്റു നിന്നു കൈയടിക്കാതെ നിങ്ങൾക്കു തീയറ്റർ വിടാൻ കഴിയില്ല.ഇങ്ങനെയാണ് പ്രതികരണങ്ങൾ ഇനിയുമുണ്ട് എല്ലാം ചേർക്കുന്നില്ല. മലയാളി അതാ എല്ലാറ്റിനും മീതെ പറക്കും.
പത്രാധിപർ.
എന്റെ വീട്ടിലെ ചുമരിന്മേൽ കുറെ പേരുടെ പടം ഒന്നും ഇല്ല... ഒറ്റ പടം മാത്രമേ ഒള്ളു... എന്റെ അച്ഛന്റെ.. മാപ്പ്…
മൈനാഗപ്പള്ളി:2024-25 വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി'ജാലകം ജനകീയ നാടകവേദി' പ്രവർത്തകരെയും, താലൂക്കു…
ചാത്തന്നൂര്‍ മീനാട് ആനന്ദവിലാസം ക്ഷേത്രത്തിലെ ഉത്സവദിവസം യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ചിറക്കര ഇടവട്ടം പാല്‍ സൊസൈറ്റിക്ക് സമീപം രാജേഷ്…
കൊല്ലം:കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ…
ചേർത്തല നഗരസഭ നെടുമ്പ്രക്കാട് തറേപറമ്പിൽ രവീന്ദ്രൻ (72) ആണ് മരിച്ചത്. പൂത്തോട്ട പാലത്തിന് സമീപമായിരുന്നു അപകടം. ഇദ്ദേഹംസഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.…
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി…