cinema

സിനിമാ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയൻ,ആരോപണത്തില്‍ സത്യമില്ലെന്ന് തുളസിദാസ്,

സിനിമാ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയൻ പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായെന്നും അവർ പറഞ്ഞു സംവിധായകൻ തുളസിദാസ് ആണ് മോശമായി പെരുമാറിയ പറഞ്ഞു 1991ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് മോശം അനുഭവമുണ്ടായത് മുറിയിൽ തട്ടി റൂമിലെ റൂമിൽ വിളിച്ചു ശാരീരി ഉപദ്രവം ഉണ്ടായില്ലെന്നും അവർ പ്രതികരിച്ചു. അന്വേഷണസംഘം സമീപിച്ചാൽ ഇക്കാര്യങ്ങളെല്ലാം പറയും എന്നും ഗീത പറഞ്ഞു സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുള്ള അവസരമാണ് ക്ഷേമ കമ്മിറ്റി റിപ്പോർട്ടിലൂടെ വന്നിരിക്കുന്നത് എന്നും പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു
സിനിമയിൽ പുതിയ ആളായി എത്തിയപ്പോൾ മോശമായ അനുഭവം ഉണ്ടായി അപ്പോൾ തന്നെ പ്രതികരിച്ചു പറയേണ്ട സ്ഥലത്ത് നോ പറഞ്ഞു അതിനാൽ പലരുടെയും കണ്ണിലും കരടായി. പ്രതികരിച്ചതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടു പ്രതിരോധിച്ചാൽ അവസരം കിട്ടില്ല സിനിമ കിട്ടുന്നെങ്കിൽ കിട്ടട്ടെ ഇല്ലെങ്കിൽ വേണ്ട മാധ്യമങ്ങളോട് പറഞ്ഞു

ആരോപണത്തില്‍ സത്യമില്ലെന്ന് തുളസിദാസ്

തനിക്കെതിരായ ഗീതാ വിജയന്റെ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് സംവിധായകന്‍ തുളസിദാസ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. അത്തരം ഒരു സംഭവം ചാഞ്ചാട്ടത്തിന്റെ സെറ്റിലുണ്ടായിട്ടില്ല. സിനിമയുടെ ഷൂട്ടിങ് എല്ലാം തീര്‍ന്ന് യാതൊരു പരിഭവുമില്ലാതെയാണ് അവര്‍ അവിടെ നിന്ന് പോയത്. അതിനുശേഷം പല പരിപാടിക്കിടെ കണ്ടുമുട്ടിയപ്പോഴും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്.

സിനിമയുടെ ഷൂട്ടിങ് സമയത്ത് ജയറാമും ഉര്‍വശിയും മനോജ് കെ ജയനും സിദ്ദിഖുമെല്ലാം ഉണ്ടായിരുന്നു. ചാഞ്ചാട്ടം എന്റെ തുടക്കകാലത്തെ സിനിമായാണ്. അന്ന് അത്തരമൊരു മാനസിക അവസ്ഥപോലും ഉണ്ടായിരുന്നില്ല. സിനിമയില്‍ സജീവമാകണമെന്ന ചിന്തമാത്രമാണ് ഉണ്ടായത്. അവരുടെ മുറിയില്‍ പോയി തട്ടിയിട്ടില്ലെന്നും തനിക്കെതിരെ ഒരുപരാതി പോയതായി അറിയില്ലെന്നും ഇതില്‍ യാതൊരു സത്യവുമില്ലെന്ന് തുളസിദാസ് പറഞ്ഞു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

3 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

3 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

4 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

9 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

10 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

10 hours ago